മനാമ: ശ്രാവണ മഹോത്സവം എന്ന പേരിൽ ബി.എം.സി സംഘടിപ്പിക്കുന്ന 21 ദിവസത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് തുടങ്ങും. ബഹ്റൈനിലെ വിവിധ സംഘടനകളുമായി സഹകരിച്ചാണ് ആഘോഷം നടത്തുന്നതെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ശൈഖ് സലാ അൽ ജൗദർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും.
പരിപാടികളുടെ നടത്തിപ്പിന് ഡോ. പി.വി. ചെറിയാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ.), പ്രവീഷ് പ്രസന്നൻ (ജന. കൺ.), അൻവർ നിലമ്പൂർ (ജോ. കൺ.) എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ആയിത്തിലധികം തൊഴിലാളികൾക്ക് ഓണസദ്യ നൽകുമെന്ന് ഡോ. പി.വി. ചെറിയാൻ പറഞ്ഞു. 200ഓളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ ഓഫ്ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറും. വിശദ വിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.