മനാമ: ബി.എം.സി മൂന്നാം വാർഷികവും ലീഡ് അവാർഡ് വിതരണവും, ശ്രാവണ മഹോത്സവം ഗ്രാൻഡ് ഫിനാലേയും നടന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായി.
ബഹ്റൈൻ പാർലമെൻറ് അംഗം അബ്ദുൾ ഹക്കിം അൽ ഷിനോ മുഖ്യാതിഥിയായിരുന്നു. അഭിഷേക് പ്രകാശ് ദേവ്ജി, സിനിമാ-മിമിക്രി താരം നസീബ് കലാഭവൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പാർലമെൻറ് അംഗം അബ്ദുൽ ഹക്കിം അൽ ഷിനോ ഉദ്ഘാടനകർമം നിർവഹിച്ചു.
ബി.എം.സി ലീഡ് ഗ്ലോബൽ അവാർഡ്സ്, ദേവ്ജി ഗ്രൂപ്സ് റീട്ടെയിൽ സി.ഇ.ഒ പ്രകാശ് ദേവ്ജിക്കുവേണ്ടി, ഗ്രൂപ് ഡയറക്ടർ അഭിഷേക് പ്രകാശ് ദേവ്ജി ഏറ്റുവാങ്ങി. ബി.എം.സി ലീഡ് സോഷ്യൽ സർവിസ് എക്സലൻസ് അവാർഡ് മോനി ഓടി കണ്ടത്തിലിന് സമ്മാനിച്ചു. ഐമാക് കൊച്ചിൻ കലാഭവനിലെ കലാകാരന്മാരും കലാകാരികളും ഒരുക്കിയ സിനിമാറ്റിക് ഡാൻസ്, അധ്യാപകർ അണിനിരന്ന വിവിധ കലാപരിപാടികൾ എന്നിവയും നസീബ് കലാഭവന്റെ ഫിഗർഷോയും നടന്നു.
രാജേഷ് പെരുങ്കുഴി, കാത്തുസച്ചിൻദേവ്, സോണിയ എന്നിവർ അവതാരകരായിരുന്നു. ഓണാഘോഷക്കമ്മിറ്റി ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.