മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി.കെ.എസ് സാഹിത്യ വിഭാഗം കുട്ടികൾക്കായി 'ബുക് റിവ്യൂ' വിഡിയോ മത്സരം സംഘടിപ്പിക്കുന്നു. പ്രമുഖർ അതിഥികളായി പങ്കെടുക്കുന്ന പുസ്തകോത്സവം നവംബർ 10 മുതൽ 20 വരെയാണ് നടക്കുക. വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് തങ്ങൾ വായിച്ച പുസ്തകത്തെ കുറിച്ച് സംസാരിക്കാം. പുസ്തകാവലോകന മത്സരത്തിൽ 10 മുതൽ 14 വയസ്സുവരെയും, 15 മുതൽ 18 വയസ്സുവരെയും രണ്ട് ഗ്രൂപ്പുകളിലായി കുട്ടികൾക്ക് പങ്കെടുക്കാം. മൂന്നു മുതൽ അഞ്ചു മിനിറ്റു വരെ സമയ പരിധിയിലുള്ള വിഡിയോ റെക്കോഡ് ചെയ്ത് bkssahithyavedi2018@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് നവംബർ അഞ്ചിന് മുമ്പ് അയക്കണം. തിരഞ്ഞെടുക്കുന്ന റിവ്യൂകൾ സമാജം ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ജി.സി.സിയിൽ എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിലെ വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്. 'ബി.കെ.എസ് -ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവം 2022; (പുസ്തകത്തിന്റെ പേര്) എന്ന പുസ്തകത്തെ കുറിച്ചുള്ള അവലോകനം' എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കേണ്ടത്. വിഡിയോ ലാൻഡ്സ്കേപ്പ് (ഹൊറിസോണ്ടൽ) ആയി റെക്കോഡ് ചെയ്യണം.
ഇംഗ്ലീഷിലും മലയാളത്തിലും മത്സരങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അനഘ രാജീവൻ (39139494), സവിത സുധീർ (33453500 )എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.