മനാമ: അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് മെഗാമാർട്ട് (ബാബസൺസ് ഗ്രൂപ് ബഹ്റൈൻ), യൂനിലിവർ എന്നിവരുമായി സഹകരിച്ച് സ്തനാർബുദ ബോധവത്കരണ പരിപാടി നടത്തി. തുടർച്ചയായ മൂന്നാം വർഷമാണ് പരിപാടി നടക്കുന്നത്.
മാക്രോമാർട്ട്, സാർ ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ അനിൽ നവാനി (ജനറൽ മാനേജർ, മെഗാമാർട്ട്), ഡി.ആർ. ശരത് ചന്ദ്രൻ (സി.ഇ.ഒ, അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), അഹമ്മദ് സാസി (മാർക്കറ്റിങ് മാനേജർ, യൂനിലിവർ ബഹ്റൈൻ), തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആഗോളതലത്തിൽ സ്തനാർബുദ ബോധവത്കരണ മാസാചരണവുമായി ബന്ധപ്പെട്ട് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. അൽ-ഹിലാൽ ഹെൽത്ത് കെയർ, മെഗാമാർട്ട്, യൂനിലിവർ ബഹ്റൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ സെഷനുകൾ സംഘടിപ്പിക്കുകയും സ്ത്രീകൾക്ക് സൗജന്യ സ്ക്രീനിങ് നൽകുകയും ചെയ്യുമെന്ന് ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
മെഗാമാർട്ടുമായി സഹകരിച്ചതിന് യൂനിലിവറിനും അൽ ഹിലാലിനും അനിൽ നവാനി നന്ദി പറഞ്ഞു. അഞ്ച് ദിനാർ വിലയുള്ള യൂനിലിവർ ഉൽപന്നങ്ങൾ, മെഗാമാർട്ട് സ്റ്റോറുകളിൽനിന്ന് വാങ്ങുമ്പോൾ സ്തനാർബുദ പരിശോധന കൂപ്പണുകൾ ലഭിക്കും. സ്വദേശികൾക്കും താമസക്കാർക്കും അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ അൾട്രാസൗണ്ട്, മാമോഗ്രാം സേവനങ്ങൾക്കൊപ്പം ജനറൽ സർജന്റെയോ ഗൈനക്കോളജിസ്റ്റിന്റെയോ സൗജന്യ കൺസൾട്ടേഷനുകൾ പ്രയോജനപ്പെടുത്താനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.