മനാമ: ബഹ്റൈൻ സമുദ്രാതിർത്തിയിൽ അയക്കൂറ (നെയ്മീൻ) പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ്. പ്രജനന കാലമായതിനാൽ രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം വ്യക്തമാക്കി. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് വിലക്കുള്ളത്.
മത്സ്യസമ്പത്ത് നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പല സമയങ്ങളിലായി വിവിധതരം മത്സ്യങ്ങൾ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്. നിശ്ചിത വലുപ്പത്തിലും കുറഞ്ഞ മീനുകൾ വലയിൽപെട്ടാൽ അതിവേഗം കടലിൽ തിരിച്ചിടണമെന്നും അധികൃതർ മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചു. ഈ ഇനത്തിൽ ഉൾപ്പെട്ട നെയ്മീൻ സൂക്ഷിച്ചുവെക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം നിരോധനത്തിൽ ഉൾപ്പെടും. വിലക്ക് ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങൾ സമാനമായ നിരോധന ഉത്തരവിറക്കിയിരുന്നു.
അറേബ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ സംയുക്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.