മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. തുല്യതയില്ലാത്ത വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനത്തിന്റെ തെളിവാണ് സംസ്ഥാനത്തിന്റെ അകത്തും പുറത്തും നാലു പതിറ്റാണ്ടിനു ശേഷവും സി.എച്ചിനെ സമൂഹം ഓർക്കുന്നതെന്ന് മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷററും പരിപാടിയുടെ മുഖ്യാതിഥിയുമായ സി.എച്ച്. ഇബ്രാഹിംകുട്ടി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മുഖ്യാതിഥിക്ക് ഭാരവാഹികൾ ഉപഹാരം നൽകി.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര സംഗമം ഉദ്ഘാടനം ചെയ്തു. അനുസ്മരണ ഗാനം, ക്വിസ് പ്രോഗ്രാം, നിമിഷ പ്രസംഗം എന്നിവ നടന്നു. പ്രസിഡന്റ് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. റഹ്മാൻ, ബഷീർ പുല്ലാറോട്ട്, എൻ. അബ്ദുൽ അസീസ് എന്നിവർ ആശംസ നേർന്നു. മുഹമ്മദ് അസ്ലം ഖിറാഅത്ത് നടത്തി.
ഹംസ അൻവരി മോളൂർ പ്രാർഥനക്ക് നേതൃത്വം നൽകി. എം.കെ. സിദ്ദീഖ്, ആർ.കെ. മുഹമ്മദ്, സി.പി. ഉമ്മർ, ശാഫി വേളം, സി.ടി.കെ. സാജിർ, റമീസ്, മുസ്തഫ, റസാഖ്, സഫീർ, താജു നാസിർ ഉരുതോടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ മുവാറ്റുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.