സി.എ പരീക്ഷകൾക്ക്​ ഇനി ബഹ്​റൈനും കേന്ദ്രം

മനാമ: ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​സ്​ ഒാഫ്​ ഇന്ത്യ (​െഎ.സി.എ.​െഎ) നടത്തുന്ന പരീക്ഷകൾക്ക്​ ബഹ്​റൈൻ ഇനി കേന്ദ്രമാകും.െഎ.സി.എ.​െഎ ബഹ്​റൈൻ ചാപ്​റ്ററാണ്​ ഇക്കാര്യം അറിയിച്ചത്​. എല്ലാ വർഷവും മേയ്​, നവംബർ മാസങ്ങളിലാണ്​ ​െഎ.സി.എ.​െഎ പരീക്ഷ നടക്കുന്നത്​.

ആഗോളതലത്തിൽ ഏഴര ലക്ഷത്തോളം പേരാണ്​ പരീക്ഷയിൽ പ​െങ്കടുക്കുന്നത്​. പുതിയ തീരുമാനം ബഹ്​റൈനിൽനിന്നുള്ള പരീക്ഷാർഥികൾക്ക്​ ആശ്വാസമാണ്​. ഇതുവരെ, ബഹ്​റൈനിൽനിന്നുള്ളവർക്ക്​ ​സി.എ പരീക്ഷ എഴുതാൻ ഇന്ത്യയിലോ ദുബൈയിലോ പോകേണ്ടിയിരുന്നു. കോവിഡ്​ -19 രോഗവ്യാപനത്തെ തുടർന്ന്​ യാത്ര പ്രയാസകരമായ സാഹചര്യത്തിൽ ബഹ്​റൈനിൽ പരീക്ഷാ സെൻറർ അനുവദിച്ചത്​ സ്വാഗതാർഹമാണെന്ന്​ ബഹ്​റൈൻ ചാപ്​റ്റർ ചെയർപേഴ്​സൺ സി.എ അജയ്​ കുമാർ പറഞ്ഞു. ​

െഎ.സി.എ.​െഎ പ്രസിഡൻറ്​ സി.എ. അതുൽ ഗുപ്​ത, അംഗീകാരത്തിനുള്ള ​ശ്രമങ്ങൾക്ക്​ പിന്തുണ നൽകിയ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ, ബഹ്​റൈൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ബാങ്കിങ്​ ആൻഡ്​​ ഫിനാൻസ്​ (ബി.​െഎ.ബി.എഫ്​) ഡയറക്​ടർ ഡോ. അഹ്​മദ്​ അൽ ശൈഖ്​ എന്നിവർക്ക്​ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ഏറെ ആശ്വാസകരമാണ്​ തീരുമാനമെന്ന്​ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ പറഞ്ഞു. സി.എ പരീക്ഷ നടത്തുന്നതിന്​ എംബസിയുടെ പിന്തുണയും അദ്ദേഹം ഉറപ്പ്​ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.