സി.എ പരീക്ഷകൾക്ക് ഇനി ബഹ്റൈനും കേന്ദ്രം
text_fieldsമനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) നടത്തുന്ന പരീക്ഷകൾക്ക് ബഹ്റൈൻ ഇനി കേന്ദ്രമാകും.െഎ.സി.എ.െഎ ബഹ്റൈൻ ചാപ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷവും മേയ്, നവംബർ മാസങ്ങളിലാണ് െഎ.സി.എ.െഎ പരീക്ഷ നടക്കുന്നത്.
ആഗോളതലത്തിൽ ഏഴര ലക്ഷത്തോളം പേരാണ് പരീക്ഷയിൽ പെങ്കടുക്കുന്നത്. പുതിയ തീരുമാനം ബഹ്റൈനിൽനിന്നുള്ള പരീക്ഷാർഥികൾക്ക് ആശ്വാസമാണ്. ഇതുവരെ, ബഹ്റൈനിൽനിന്നുള്ളവർക്ക് സി.എ പരീക്ഷ എഴുതാൻ ഇന്ത്യയിലോ ദുബൈയിലോ പോകേണ്ടിയിരുന്നു. കോവിഡ് -19 രോഗവ്യാപനത്തെ തുടർന്ന് യാത്ര പ്രയാസകരമായ സാഹചര്യത്തിൽ ബഹ്റൈനിൽ പരീക്ഷാ സെൻറർ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് ബഹ്റൈൻ ചാപ്റ്റർ ചെയർപേഴ്സൺ സി.എ അജയ് കുമാർ പറഞ്ഞു.
െഎ.സി.എ.െഎ പ്രസിഡൻറ് സി.എ. അതുൽ ഗുപ്ത, അംഗീകാരത്തിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് (ബി.െഎ.ബി.എഫ്) ഡയറക്ടർ ഡോ. അഹ്മദ് അൽ ശൈഖ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമാണ് തീരുമാനമെന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. സി.എ പരീക്ഷ നടത്തുന്നതിന് എംബസിയുടെ പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.