മനാമ: ‘നോർക റൂട്ട്സ്’ തിരിച്ചറിയൽ കാർഡ് ലഭിക്കാനായി വിശ്വകല സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി മലയാളികൾക്കായി നടത്തുന്ന കാമ്പയിൻ ജൂൺ 16ന് അവസാനിക്കും. അപേക്ഷകൾ എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മുതൽ രാത്രി 8.30 വരെയും മറ്റു ദിവസങ്ങളിൽ രാത്രി 8.30 മുതൽ 10 വരെയും വിശ്വകല ഓഫിസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് 39056730, 33822295,33451917 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.