മനാമ: കോവിഡുമായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് അഭിപ്രായപ്പെട്ടു. സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സന്നദ്ധത മഹത്തരവും ശ്ലാഘനീയവുമാണ്. അർഹരായ ആളുകൾക്ക് സാന്ത്വനം എത്തിക്കുന്നതിൽ വിവിധ ഇന്ത്യൻ സംഘടനകളെയും അസോസിയേഷനുകളെയും പങ്കാളികളാക്കുന്നതും അഭിനന്ദനീയമാണ്.
കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമുള്ള കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. മലയാളികളുൾപ്പെടെയുള്ള പ്രവാസി സംഘടനകളെയും കൂട്ടായ്മകളെയും കാപിറ്റൽ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്നതിൽ കാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രൊജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയുടെയും ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസിെൻറയും പങ്ക് പ്രധാനപ്പെട്ടതാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
യൂസുഫ് യാഖൂബ് ലോറിക്കും ആൻറണി പൗലോസിനുമുള്ള ഫ്രൻഡ്സിെൻറ ആദരവ് പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ കൈമാറി. ഫ്രൻഡ്സ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എ.എം. ഷാനവാസ്, മനാമ ഏരിയ സമിതി അംഗം മുഹമ്മദ് മുഹിയുദ്ധീൻ, മുഹറഖ് ഏരിയ സമിതി അംഗം മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.