മനാമ: സാമൂഹിക മേഖലയിൽ പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരെ കാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. കഴിഞ്ഞ വർഷം ഗവർണറേറ്റ് നടപ്പാക്കിയ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സഹകരിച്ച വ്യക്തികൾക്കാണ് ആദരം നൽകിയത്. ആറ് വിഭാഗങ്ങളിലായി 30 വ്യക്തികളെയും കൂട്ടായ്മകളെയും ആദരിച്ചു. കാപിറ്റൽ ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽ മദനിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രവാസി കൂട്ടായ്മകളും വ്യക്തികളുമടക്കം ആദരമേറ്റുവാങ്ങി.
സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനുള്ള 17 ഇന പദ്ധതികളിൽ ഭാഗഭാക്കായ എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
യു.എന്നിന് കീഴിലുള്ള ഏഴ് അന്താരാഷ്ട്ര ഏജൻസികളും അതോറിറ്റികളും സുസ്ഥിര വികസന പദ്ധതിയുടെ 17 ഇന പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വിവിധ കൂട്ടായ്മകളും വ്യക്തികളും സന്നദ്ധ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നത് പ്രതീക്ഷയുണർത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീഡിയവൺ, ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, കെ.എം.സി.സി, സമസ്ത ബഹ്റൈൻ, ഫുഡ്വേൾഡ് ഗ്രൂപ്, അബ്ദുൽ റഷീദ് പുതുശ്ശേരി, അഷ്റഫ് മായഞ്ചേരി, ടൈംസ് ഓഫ് ബഹ്റൈൻ, ബി.എം.സി ഗ്ലോബൽ ലൈവ്, സ്റ്റാർ വിഷൻ, സനുരാജ് തുടങ്ങിയവർക്കും ബഹ്റൈനിലെ മറ്റ് വിവിധ സംഘടനകൾക്കുമാണ് പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.