മനാമ: മന്ത്രവാദം വഴി ദമ്പതികളിൽനിന്ന് ഒരു ലക്ഷം ദീനാർ തട്ടിയെടുത്ത കേസിലെ പ്രതി ശിക്ഷയിൽ ഇളവ് തേടി സമർപ്പിച്ച ഹരജി മൂന്നാം ക്രിമിനൽ റിവിഷൻ കോടതി തള്ളി.
പ്രതിക്ക് മൂന്നു വർഷം തടവും 5000 ദീനാർ പിഴയുമാണ് വിധിച്ചിരുന്നത്. രണ്ടാം പ്രതിയായ സുഹൃത്തിനെ വെറുതെ വിടാനും മറ്റൊരു സുഹൃത്തിനെ രണ്ടാം പ്രതിയായി ചേർക്കാനും രണ്ടു വർഷം തടവും 5000 ദീനാർ പിഴയും റിവിഷൻ കോടതി വിധിക്കുകയും ചെയ്തു. കൂട്ടുപ്രതികളിൽ രണ്ടാമനെ വെറുതെ വിടാനുള്ള മുൻ കോടതി ഉത്തരവാണ് ഇതോടെ റിവിഷൻ കോടതി മരവിപ്പിച്ചത്. ബുദയ്യ പൊലീസ് സ്റ്റേഷനിലാണ് 37കാരനും ഭാര്യയും പണം തട്ടിയെടുത്ത പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നത്. ഖുർആൻ ഉപയോഗിച്ച് ചികിത്സ നടത്താമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ഒരു ലക്ഷത്തോളം ദീനാർ വിലയുള്ള ആഭരണങ്ങളും കാറും ഭൂമിയും തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.