മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, സി.ബി.എസ്.ഇ പരീക്ഷയിൽ ‘2022, 2023’ വർഷങ്ങളിൽ 10ാം ക്ലാസിലും 12ാം ക്ലാസിലും വിജയികളായ, കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
എസ്.എൻ.സി.എസ്. സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് അവാർഡ് നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ മുഖ്യാതിഥിയായും , ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമായ ആശ പ്രദീപ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. അക്ഷര സജീവൻ പൂജാനൃത്തം അവതരിപ്പിച്ചു.
ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസിൽ സെക്കൻഡ് ടോപ്പറായ അഞ്ജലി ഷമീറിനെയും, കമ്പ്യൂട്ടർ സയൻസിൽ സബ്ജക്ട് ടോപ്പറായ ഹിമ പ്രശോഭിനേയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പൊന്നാടയണിയിച്ചു. വിജയികളായ എല്ലാ കുട്ടികൾക്കും വിശിഷ്ടാതിഥികളും, ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവരും 32ഓളം അവാർഡുകൾ നൽകി ആദരിച്ചു.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതം ആശംസിച്ചു. കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ ഡി. ആശംസകൾ അറിയിച്ചു. അഞ്ജന രാജേഷ് അവതാരകയായിരുന്നു. വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.