സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ: വിജയത്തിളക്കത്തിൽ അൽ നൂർ

മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്കൂൾ നൂറുശതമാനം വിജയം കൈവരിച്ചു.98 ശതമാനം മാർക്ക് നേടിയ മുനീറ മുസ്തഫ സ്കൂൾ ടോപ്പറായി. 96.6 ശതമാനം മാർക്ക് നേടിയ പ്രസൻഷാ പ്രധാൻ രണ്ടാം സ്ഥാനവും 96.4 ശതമാനം മാർക്ക് നേടിയ പിയൂഷ് രാജേഷ് മൂന്നാം സ്ഥാനവും നേടി.92 ശതമാനം വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും 65 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും നേടി.

വിവിധ വിഷയങ്ങളിൽ ഒന്നാമതെത്തിയവർ:മാത്തമാറ്റിക്സ്-സ്റ്റാൻഡേഡ്: മുനീറ മുസ്തഫ, പവൻ കൃഷ്ണകുമാർ (100 ശതമാനം). പവൻ കൃഷ്ണ കുമാർ, പിയൂഷ് രാജേഷ് (100 ശതമാനം).

സോഷ്യൽ സയൻസ്: പ്രസൻഷാ പ്രധാൻ, മുനീറ മുസ്തഫ (100 ശതമാനം). ഹിന്ദി: പിയൂഷ് രാജേഷ് (100 ശതമാനം).
മാത്തമാറ്റിക്സ്-ബേസിക്: പ്രസൻഷാ പ്രധാൻ (98 ശതമാനം).
ഇംഗ്ലീഷ്: പ്രസൻഷാ പ്രധാൻ, മുനീറ മുസ്തഫ, സാധന രാജേന്ദ്ര ഹെഗ്ഡെ, സറീമ ഫർഹത് ഹാഷം (97 ശതമാനം).

അറബിക്: അമ്ന സഫർ.
ഫ്രഞ്ച്: ഇൻഷ കമാൽ.
സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമിൻ ഹെലെയ്വ എന്നിവർ മികച്ച വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു. 

Tags:    
News Summary - CBSE Class 10 Exam: Al Noor shines in success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.