മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറുശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർഥികളും വിജയിച്ചു.
500ൽ 494 മാർക്ക് (98.8 ശതമാനം) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ സ്കൂളിൽ ഒന്നാമതെത്തി. പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 493 മാർക്ക് നേടിയ വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടി. 488 മാർക്ക് നേടിയ മാനസ മോഹനും ഹിമ പ്രശോഭും മൂന്നാം സ്ഥാനം പങ്കിട്ടു. 112 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും 'എ' ഗ്രേഡ് നേടി. 15 ശതമാനത്തോളം വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. മികവ് പുലർത്തിയ വിദ്യാർഥികളെ അഭിനന്ദിച്ച പ്രിൻസ് നടരാജൻ, സ്‌കൂളിന് മികച്ച പിന്തുണ നൽകിയ രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.