സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ: ബ​ഹ്റൈ​നി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

പ​ന്ത്ര​ണ്ടാം ക്ലാ​സ്: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് 98.4% വി​ജ​യം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി. സ്‌​കൂ​ൾ മൊ​ത്ത​ത്തി​ൽ 98.4 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ആ​കെ 616 വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​യി​രു​ന്നു. 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും A1 ഗ്രേ​ഡ് ല​ഭി​ച്ചു. 14.9 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ നേ​ടി​യ​പ്പോ​ൾ 56.98 ശ​ത​മാ​നം പേ​ർ​ക്ക് 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. 89.77% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 60% ഉം ​അ​തി​ൽ കൂ​ടു​ത​ലും ല​ഭി​ച്ചു. മൊ​ത്തം 22 വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് പ്രാ​ക്ടി​സ്, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​ഫി​ക്‌​സ് എ​ന്നി​വ​യി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​വും കെ​മി​സ്ട്രി, സൈ​ക്കോ​ള​ജി എ​ന്നി​വ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​വും ബ​യോ​ള​ജി, ഹോം ​സ​യ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ് എ​ന്നി​വ​യി​ൽ ഓ​രോ വി​ദ്യാ​ർ​ഥി വീ​ത​വും 100 മാ​ർ​ക്ക് നേ​ടി.

സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​ർ

ഫാ​ത്തി​മ ന​വ​ര ന​വാ​സ്, സ​യ്യി​ദ് അ​സീ​ല മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ, ശ്രീ​പ്ര​ഹ്ലാ​ദ് മു​കു​ന്ദ​ൻ, ഹൈ​ഫ മു​ഹ​മ്മ​ദ് ഷി​റാ​സ് എ​ന്നി​വ​രാ​ണ് സ്‌​കൂ​ൾ ടോ​പ്പ​ർ​മാ​ർ. എ​ല്ലാ സ്കൂ​ൾ ടോ​പ്പ​ർ​മാ​ർ​ക്കും 500ൽ 485 ​ല​ഭി​ച്ചു -97% . 96.8 ശ​ത​മാ​നം (484/500) നേ​ടി​യ ധ​നേ​ഷ് സു​ബ്ര​ഹ്മ​ണ്യ​നും തേ​ജ​ൽ കാ​ർ​ത്തി​കേ​യ​നും സ്‌​കൂ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ആ​ൻ റെ​ജി ജോ​ൺ 96.4% (482/500) നേ​ടി സ്‌​കൂ​ളി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സ​യ​ൻ​സ് ടോ​പ്പ​ർ​മാ​ർ

സ​യ​ൻ​സ് സ്ട്രീ​മി​ൽ 97% (485/500) നേ​ടി​യ ശ്രീ​പ്ര​ഹ്ലാ​ദ് മു​കു​ന്ദ​നും ഹൈ​ഫ മു​ഹ​മ്മ​ദ് ഷി​റാ​സും ഒ​ന്നാം സ്ഥാ​നം നേ​ടി. 96.8% (484/500) നേ​ടി​യ ധ​നേ​ഷ് സു​ബ്ര​ഹ്മ​ണ്യ​നും തേ​ജ​ൽ കാ​ർ​ത്തി​കേ​യ​നും സ​യ​ൻ​സ് സ്ട്രീ​മി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി. ഹ​രി​റാം ചെ​മ്പ്ര, വൈ​ശാ​ഖ് പ​വി​ത്ര​ൻ, വി​സ്മ​യ ഷ​മി​ത സു​നി​ൽ എ​ന്നി​വ​ർ 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ (480/500) സ​യ​ൻ​സ് സ്ട്രീ​മി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി.

കോ​മേ​ഴ്സ് ടോ​പ്പ​ർ​മാ​ർ

97% (485/500) നേ​ടി​യ സ​യ്യി​ദ് അ​സീ​ല മാ​ഹീ​ൻ അ​ബൂ​ബ​ക്ക​റാ​ണ് കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ ടോ​പ്പ​ർ. 94.2% (471/500) മാ​ർ​ക്കോ​ടെ കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റാ​ണിം. കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ 94 ശ​ത​മാ​നം (470/500) നേ​ടി​യ പ്ര​ണി​ത് പ​ള്ളി​പ്പു​റ​ത്തും ഗ്ലി​ന​സ് സൂ​സ​ൻ സ​ജു​വും മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഹ്യു​മാ​നി​റ്റീ​സ് ടോ​പ്പ​ർ​മാ​ർ

97% (485/500) മാ​ർ​ക്ക് നേ​ടി​യ ഫാ​ത്തി​മ ന​വ​ര ന​വാ​സ് ആ​ണ് ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ ടോ​പ്പ​ർ. 96.4% (482/500) നേ​ടി​യ ആ​ൻ റെ​ജി ജോ​ൺ ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 92.6 ശ​ത​മാ​നം നേ​ടി​യ ലി​ൻ​ഡ സാ​റ ജോ​സ​ഫാ​ണ് 463 മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​ത്ത്.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്ഥാ​പ​ന​ത്തി​ന്റെ​യും അ​ർ​പ്പ​ണ​ബോ​ധം പ്ര​ക​ട​മാ​ക്കു​ന്ന മി​ക​ച്ച പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളോ​ടെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ഭി​മാ​ന​ക​ര​മാ​യ മ​റ്റൊ​രു നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന​താ​യി ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് പ​റ​ഞ്ഞു. ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പി​ന്തു​ണ​യേ​കി​യ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി ന​ന്ദി അ​റി​യി​ച്ചു.

വി​ശ​ദാം​ശ​ങ്ങ​ൾ

4 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് : 485/500 (97%)

32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ

93 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൾ എ ​ഗ്രേ​ഡു​ക​ൾ (A1, A2)

14.9% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 90% ഉം ​അ​തി​ൽ കൂ​ടു​ത​ലും

56.98 % വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 75% ഉം ​അ​തി​ൽ കൂ​ടു​ത​ലും

89.77% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 60% ഉം ​അ​തി​നു​മു​ക​ളി​ലും

5 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ 100

ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടി​സി​ൽ 5 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100

എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​ഫി​ക്‌​സി​ൽ 5 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100

കെ​മി​സ്ട്രി​യി​ൽ 2 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100

2 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കോ​ള​ജി​യി​ൽ 100

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ബ​യോ​ള​ജി​യി​ൽ 100

ഹോം ​സ​യ​ൻ​സി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് 100

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് മാ​ർ​ക്ക​റ്റി​ങ്ങി​ൽ 100

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ 99

അ​ക്കൗ​ണ്ട​ൻ​സി​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് 99

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ 99

6 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ൽ 98

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 97

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഗ​ണി​ത​ത്തി​ൽ 97

2 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫി​സി​ക്സി​ൽ 96

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് സോ​ഷ്യോ​ള​ജി​യി​ൽ 95

അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് 86

പ​ത്താം ക്ലാ​സ്: ഇ​ബ്നു​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ളി​ന് 100% വി​ജ​യം

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇ​ബ്നു​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ളി​ന് 100% വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 130 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ആ​യി​ഷ ഖാ​ത്തൂ​ൻ, സേ​റ മ​റി​യം, മ​റി​യം സ​യ്യി​ദ് മു​ഹ​മ്മ​ദ് ലു​ക്മാ​ൻ എ​ന്നി​വ​ർ 94.80% നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ആ​യി​ഷ ആ​ബി​ദി 94.60% നേ​ടി ര​ണ്ടാം സ്ഥാ​ന​വും ആ​ലി​യ ആ​രി​ഫ് 94.20% നേ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​കീ​ൽ അ​ഹ്മ​ദ് ആ​സ്മി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ത​യ്യി​ബ് എ​ന്നി​വ​ർ നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച ക​രി​യ​ർ ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ജീ​വ​ന​ക്കാ​രെ​യും അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

സ​ബ്ജ​ക്ട് ടോ​പ്പ​ർ​മാ​ർ

ഇം​ഗ്ലീ​ഷ്: ആ​യി​ഷ അ​ബി​ദി 97: ഹി​ന്ദി: തൂ​ബ ഫാ​ത്തി​മ 96, അ​റ​ബി​ക്: മ​റി​യം സ​യ്യി​ദ് മു​ഹ​മ്മ​ദ് ലു​ക്മാ​ൻ 98,

മ​ല​യാ​ളം: ആ​ഷ്ന സ​ജി 99, ഉ​ർ​ദു: ഇൗ​മാ​ൻ ന​സീ​ർ മ​ഹ്മൂ​ദ് 100, മാ​ത്ത​മാ​റ്റി​ക്സ്: ഹം​സ അ​ഹ​മ്മ​ദ് ചൗ​ഹാ​ൻ 99,

സ​യ​ൻ​സ്: മ​റി​യം സ​യ്യി​ദ് മു​ഹ​മ്മ​ദ് ലു​ക്മാ​ൻ 97,8. സോ​ഷ്യ​ൽ സ​യ​ൻ​സ്: ഷ​മീ​ർ അ​ഹ്മ​ദ് ഷേ​ക്ക് മു​ക്താ​ർ 97.

പ​ന്ത്ര​ണ്ടാം ക്ലാ​സ്: ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 194 വി​ദ്യാ​ർ​ഥി​ക​ളി​ൽ 101 ഡി​സ്റ്റി​ങ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ 174 വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്റ്റ് ക്ലാ​സ് ക​ര​സ്ഥ​മാ​ക്കി. സ​യ​ൻ​സ് സ്ട്രീ​മി​ൽ സു​ദ​ർ​ശ​ൻ രം​ഗ​നാ​ഥ​ൻ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ ടോ​പ്പ​റാ​യി. -98% സ്കോ​ർ. മാ​ർ​വി​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് 96.4% സ്കോ​ർ നേ​ടി ര​ണ്ടാ​മ​തെ​ത്തി. ഫി​ദ ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി -94.6%.

കൊ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ മി​ക​ച്ച സ്‌​കോ​റോ​ടെ കൃ​തി​ക ശ​ർ​മ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി -93.6%. മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ഷം​നാ​ദ് 93.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 93 ശ​ത​മാ​നം സ്കോ​റോ​ടെ ഹാ​ദി​യ സ​ലീം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ജാ​ൻ എം.​ടി തോ​ട്ടു​മാ​ലി​ൽ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പി​നാ​ഥ മേ​നോ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, സ്കൂ​ൾ മാ​നേ​ജ്മെൻറ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​നും പി​ന്തു​ണ​ക്കും ന​ന്ദി പ​റ​ഞ്ഞു.

സ​ബ്ജ​ക്ട് ടോ​പ്പ​ർ​മാ​ർ

ഇം​ഗ്ലീ​ഷ് -(100) അ​നു​പ്രി​യ സു​ധീ​ർ, മാ​ത്ത​മാ​റ്റി​ക്സ് -(100) സു​ദ​ർ​ശ​ൻ രം​ഗ​നാ​ഥ​ൻ, ഫി​സി​ക്സ് -(96) സു​ദ​ർ​ശ​ൻ രം​ഗ​നാ​ഥ​ൻ, കെ​മി​സ്ട്രി -(100) ആ​രോ​ൺ എ​ബ്ര​ഹാം ബാ​ബു, ബ​യോ​ള​ജി -(99) സു​ദ​ർ​ശ​ൻ രം​ഗ​നാ​ഥ​ൻ, ക​മ്പ്യൂ​ട്ട​ർ - (99) മാ​ർ​വി​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഇ​ക്ക​ണോ​മി​ക്സ് -(95) കൃ​തി​ക ശ​ർ​മ, ബി​സി​ന​സ് സ്റ്റ​ഡീ​സ് -(95) ജോ​ഷ്വ ജോ​യ​ൽ ഫെ​ർ​ണാ​ണ്ട​സ്, അ​ക്കൗ​ണ്ട​ൻ​സി -(98) കൃ​തി​ക ശ​ർ​മ, മാ​ർ​ക്ക​റ്റി​ങ് -(99) ദേ​വി ച​രു​വി​ള സാം, ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് പ്രാ​ക്ടീ​സ് -(97) 1. ഹാ​ദി​യ സ​ലീം, 2. ഡാ​നി​യ​ൽ തോ​മ​സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് -(93) മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ഷം​നാ​ട്.   

പ​ത്താം ക്ലാ​സ്: ഇ​ന്ത്യ​ൻ സ്കൂ​ളി​ന് ഉ​ജ്ജ്വ​ല വി​ജ​യം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ആ​ദി​ത്യ​ൻ വ​യാ​റ്റ് നാ​യ​ർ 98% ശ​ത​മാ​നം (490/500 ) മാ​ർ​ക്ക് നേ​ടി സ്‌​കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.

486 മാ​ർ​ക്ക് (97.2%) വീ​തം നേ​ടി​യ ജി​സെ​ൽ ഷാ​രോ​ൺ ഫെ​ർ​ണാ​ണ്ട​സ്, ഏ​ബ​ൽ ജോ​ൺ അ​ഗ​സ്റ്റി​ൻ, ആ​ദ്യ ശ്രീ​ജ​യ്, അ​ന​ന്ത​കൃ​ഷ്ണ സ​തീ​ഷ് ബി​ജി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. 485 (97%) മാ​ർ​ക്ക് നേ​ടി​യ അ​ക്ഷ​ത ശ​ര​വ​ണ​ൻ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​യ 99.9% വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ച്ചു. 19 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും A1 ഗ്രേ​ഡ് നേ​ടി. 76 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും A ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. കൂ​ടാ​തെ, 79.72% വി​ദ്യാ​ർ​ഥി​ക​ൾ മൊ​ത്ത​ത്തി​ൽ 60% ഉം ​അ​തി​ൽ കൂ​ടു​ത​ലും നേ​ടി​യ​പ്പോ​ൾ 52.81% പേ​ർ 75% ഉം ​അ​തി​ൽ കൂ​ടു​ത​ലും നേ​ടി. 14.29% വി​ദ്യാ​ർ​ഥി​ക​ൾ 90%-ഉം ​അ​തി​നു​മു​ക​ളി​ലും കൈ​വ​രി​ച്ചു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​ക്കാ​ദ​മി​ക്സ് ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യും ഇ​സി അം​ഗ​വു​മാ​യ ര​ഞ്ജി​നി മോ​ഹ​ൻ, മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും പി​ന്തു​ണ​യേ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

വി​ശ​ദാം​ശ​ങ്ങ​ൾ

• സ്കൂ​ൾ ടോ​പ്പ​ർ​ക്ക് 500ൽ 490 (98%) ​ല​ഭി​ച്ചു

• 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും A1 ഗ്രേ​ഡു​ക​ൾ

• 76 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​ഗ്രേ​ഡ്

• 79.72% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (625) 60% ഉം ​അ​തി​ൽ കൂ​ടു​ത​ലും

• 52.81% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (414) 75% ഉം ​അ​തി​ൽ കൂ​ടു​ത​ലും

• 14.29% വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (112) 90% ഉം ​അ​തി​ൽ കൂ​ടു​ത​ലും

• ഗ​ണി​ത​ത്തി​ൽ 4 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100

• ഒ​രു വി​ദ്യാ​ർ​ഥി​ക്ക് സം​സ്കൃ​ത​ത്തി​ൽ 100

• ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ 100

• മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​യാ​ള​ത്തി​ൽ 100

• ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഇം​ഗ്ലീ​ഷി​ൽ 100

• അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​യ​ൻ​സി​ൽ 99

• സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 99

• ഒ​രു വി​ദ്യാ​ർ​ഥി​ക്ക് അ​റ​ബി​യി​ൽ 99

• ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​മി​ഴി​ൽ 98

• ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഹി​ന്ദി​യി​ൽ 97

• ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഉ​ർ​ദു​വി​ൽ 95

പ​ന്ത്ര​ണ്ടാം ക്ലാ​സ്: ന്യൂ മി​ല്ലേ​നി​യം സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

മ​നാ​മ: സി.​ബി.​എ​സ്. ഇ ​പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം. 133 വി​ദ്യാ​ർ​ഥി​ക​ളി​ൽ 39 പേ​ർ 90 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ സ്കോ​ർ ചെ​യ്തു. 99 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​ൻ നേ​ടി. 45 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​ഗ്രേ​ഡോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി. സ​യ​ൻ​സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 101 കു​ട്ടി​ക​ളി​ൽ 28 പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. 35 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ മി​ക​വ് പു​ല​ർ​ത്തി.

കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ പ​ങ്കെ​ടു​ത്ത 23 വി​ദ്യാ​ർ​ഥി​ക​ളി​ൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു ​നേ​ടി. എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ‘എ ​ഗ്രേ​ഡോ​ടെ’ മി​ക​വ് പു​ല​ർ​ത്തി. ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​നം മാ​ർ​ക്കി​ന് മു​ക​ളി​ൽ നേ​ടി. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ‘എ ​ഗ്രേ​ഡോ​ടെ’ മി​ക​വ് പു​ല​ർ​ത്തി. സ​യ​ൻ​സ് സ്ട്രീ​മി​ൽ മു​ഹ​മ്മ​ദ് കൈ​ഫ് മ​സി​യു​ദ്ദീ​ൻ 96.8 ശ​ത​മാ​നം നേ​ടി സ്‌​കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. കോ​മേ​ഴ്‌​സ് സ്ട്രീ​മി​ൽ സി​ന്റ മ​റി​യം ഷി​ബു​വാ​ണ് 97ശ​ത​മാ​നം മാ​ർ​ക്കോ​ടെ ടോ​പ്പ് സ്‌​കോ​റ​ർ. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത ര​വി പി​ള്ള​യും പ്രി​ൻ​സി​പ്പ​ലി​നെ​യും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭാ​വി​യി​ലും വി​ജ​യം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

സ്കൂ​ൾ ടോ​പ്പ​ർ​മാ​ർ

ഒ​ന്നാം സ്ഥാ​നം: ഹെ​ത്വി ആ​ന​ന്ദ് ഷാ 97.2 %, ​ര​ണ്ടാം സ്ഥാ​നം: സി​ന്റ മ​റി​യം ഷി​ബു 97 %, മൂ​ന്നാം സ്ഥാ​നം: മു​ഹ​മ്മ​ദ് കൈ​ഫ് മ​സി​യു​ദ്ദീ​ൻ 96.8 %.

മ​ുഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ: സൈ​ക്കോ​ള​ജി -വ​ർ​ഷി​ണി വേ​ൽ​മു​രു​ഗ​ൻ, മ​റി​യം ഫാ​റൂ​ഖ് മാ​പാ​രി, ശ്ലോ​ക് പ​രി​തോ​ഷ് പാ​ല​വ്

ടോ​പ്പേ​ഴ്സ് സ​യ​ൻ​സ് സ്ട്രീം ​

ഒ​ന്നാം സ്ഥാ​നം: മു​ഹ​മ്മ​ദ് കൈ​ഫ് മ​സി​യു​ദ്ദീ​ൻ (96.8 %), ര​ണ്ടാം​സ്ഥാ​നം: ആ​ര്യ​ൻ റോ​യ് ചൗ​ധ​രി (96.2 %), മൂ​ന്നാം സ്ഥാ​നം: അ​ഥ​ർ​വ അ​വി​നാ​ശ് മ​ഹു​ലെ, ആ​ന്റ​ണി തൈ​ക്ക​ട​വ്.

കോ​മേ​ഴ്സ് സ്ട്രീം​

ഒ​ന്നാം​സ്ഥാ​നം: സി​ൻ​റ മ​റി​യം ഷി​ബു (97 %), ര​ണ്ടാം​സ്ഥാ​നം: ര​വി​കു​മാ​ർ (95.4 %), മൂ​ന്നാം സ്ഥാ​നം: ഐ​റ മ​ഹേ​ഷ് നാ​യ​ർ (93.6 %)

ഹ്യൂ​മാ​നി​റ്റീ​സ് സ്ട്രീം ​

ഒ​ന്നാം​സ്ഥാ​നം: ഹേ​ത്വി ആ​ന​ന്ദ് ഷാ (97.2 %), ​ര​ണ്ടാം സ്ഥാ​നം: ശ്ലോ​ക് പ​രി​തോ​ഷ് പാ​ല​വ് (94 %), മൂ​ന്നാം​സ്ഥാ​നം: ഇ​ഷാ​ൻ ത​ല്ല (92.8 %)

Tags:    
News Summary - CBSE Exam: Bahrain Best of luck to the schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.