മനാമ: വർണങ്ങളുടെ ഉത്സവമായ ഹോളി നവഭാരതിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കേരള, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, സെൻട്രൽ എന്നിങ്ങനെ അഞ്ച് യൂനിറ്റായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. മനാമ ഡൽമൺ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾക്ക് എൻറർടെയിൻമെന്റ് സെക്രട്ടറി ആശ പ്രദീപ്, കൺവീനർ നിരജൻ, കോഡിനേറ്റർ പ്രദീപ്, സെക്രട്ടറി റിതു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.