മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ലോക നഴ്സസ് ദിനം ആഘോഷിച്ചു. നഴ്സുമാരെ ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, റാഫിള്‍ ഡ്രോ, കേക്ക് മുറിക്കൽ എന്നിവ നടന്നു. ‘നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി’ എന്ന ഈ വര്‍ഷത്തെ ലോക നഴ്സസ് ദിന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ആഘോഷപരിപാടികള്‍. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായി ഗിരിധര്‍ എന്നിവര്‍ സംസാരിച്ചു. ഷിഫ അല്‍ ജസീറയില്‍ പത്തു വര്‍ഷത്തിലേറെയായി സേവനം അനുഷ്ഠിക്കുന്ന സ്റ്റാഫ് നഴ്സുമാരായ ജോസില്‍ ജോണ്‍ (19 വര്‍ഷം), ലിസി ജോണ്‍ (15 വര്‍ഷം), സോണിയ ജോണ്‍ (13 വര്‍ഷം), എലിസബത്ത് (12 വര്‍ഷം) എന്നിവരെ ആദരിച്ചു. മെഴുകുതിരി കത്തിക്കലിന് സിസ്റ്റര്‍മാരായ ആന്‍സി, ജോസില്‍, ലിസി, ശബ്ന എന്നിവര്‍ നേതൃത്വം നല്കി. സൂര്യാമോള്‍ റോണി പ്രതിജ്ഞ ചൊല്ലി. സിസ്റ്റര്‍ ആതിര നൃത്തം അവതരിപ്പിച്ചു.
ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ആഘോഷത്തില്‍ പങ്കാളികളായി. നഴ്സുമാരെ റോസാപ്പൂ നല്കി സ്വീകരിച്ചു. റാഫിള്‍ ഡ്രോയില്‍ ഫൗസില, താജ് പ്രശാന്ത് എന്നീ നഴ്സുമാര്‍ വിജയികളായി. സിസ്റ്റര്‍ അവിനാഷ് കൗര്‍, ആന്‍സി എന്നിവര്‍ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.