മനാമ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ പാവങ്ങളുടെ പടത്തലവനും അവരെ സ്നേഹംകൊണ്ട് പൊതിഞ്ഞ കാരുണ്യദർശിയുമായിരുന്നുവെന്ന് കാർട്ടൂണിസ്റ്റും വാഗ്മിയും അബൂദബി കെ.എം.സി.സി കണ്ണൂർ ജില്ല ട്രഷററുമായ നസീർ രാമന്തളി പറഞ്ഞു.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച ദ്വിദിന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 38 വർഷങ്ങൾക്കിപ്പുറവും സി.എച്ച് എന്ന നാമം കൂടുതൽ അറിയപ്പെടുന്ന രൂപത്തിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത് അദ്ദേഹത്തിെൻറ പ്രസക്തി എത്ര വർധിക്കുന്നു എന്നതിെൻറ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
നസീർ രാമന്തളി വരച്ച സി.എച്ചിെൻറ കാർട്ടൂണുകളും അദ്ദേഹത്തിെൻറ പഴയകാല ചിത്രങ്ങളുമടങ്ങിയ ചിത്രപ്രദർശനം സമ്മേളനത്തിന് മിഴിവേകി. വിദ്യാഭ്യാസ സെമിനാർ, ക്വിസ് മത്സരം എന്നിവയുമുണ്ടായിരുന്നു. കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കുട്ടൂസ മുണ്ടേരി, എസ്.വി. ജലീൽ, സകരിയ ദാരിമി, ജമാൽ നദ്വി, സുഹൈൽ മേലടി, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ഒ.കെ. കാസിം, കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടക്കര എന്നിവർ സന്നിഹിതരായിരുന്നു. അഷ്റഫ് അഴിയൂർ, നസീർ രാമന്തളിയെ മൊമെേൻറാ നൽകി ആദരിച്ചു. ശരീഫ് വില്യാപ്പള്ളി, ജെ.പി.കെ. തിക്കോടി, കാസിം നൊച്ചാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.