മനാമ: അർബുദ ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയുന്ന തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ജയരാജെന്റ (59) കുടുംബത്തെ സഹായിക്കാൻ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ രംഗത്ത്. നാട്ടിൽ ജയരാജന് ഭാര്യയും 19 വയസ്സുള്ള മകനും 17 വയസ്സുള്ള മകളുമാണുള്ളത്. താമസിക്കുന്ന വീടും സ്ഥലവും നാലുലക്ഷം രൂപ കടമെടുത്തതിനാൽ ജപ്തിയുടെ വക്കിലാണ്. മകൻ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിക്ക് പോകുകയാണിപ്പോൾ. മകൾക്ക് ബി.എസ് സി റെസ്പിറേറ്ററി തെറപ്പി പഠനം പൂർത്തിയാക്കാൻ ഇനിയുള്ള രണ്ടുവർഷത്തേക്ക് രണ്ടുലക്ഷം രൂപ വേണം.
സാമ്പത്തിക പ്രയാസവും യാത്രാവിലക്കും കാരണം ജയരാജൻ ആറുവർഷമായി നാട്ടിൽ പോയിട്ടില്ല. യാത്ര ചെയ്യാനാകുമ്പോൾ ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനാണ് സാമൂഹിക പ്രവർത്തകർ ശ്രമിക്കുന്നത്. ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ വിസിറ്റ് ചുമതലയുള്ള കെ.ടി. സലിം ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജന. സെക്രട്ടറി പങ്കജ് നല്ലൂർ എന്നിവർക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ അംബാസഡറുടെ മുമ്പിലും വിഷയം അവതരിപ്പിച്ചു. ഐ.സി.എഫ് ഉമ്മുൽ ഹസം യൂനിറ്റിലെ മുഹമ്മദ് സാദിഖ് പുതിയറക്കൽ, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ഹോപ് ബഹ്റൈൻ പ്രതിനിധി സാബു ചിറമേൽ എന്നിവർ സഹായത്തിനുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33750999, 39791479 നമ്പറുകളിൽ ബന്ധപ്പെടണം. ബാങ്ക് ജപ്തി ഒഴിവാക്കാനും മകളുടെ പഠനത്തിനുമായി ജയരാജിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സഹായം നൽകാവുന്നതാണ്. ശാന്ത വി.കെ, അക്കൗണ്ട് നമ്പർ: 0717101059698, ഐ.എഫ്.എസ്.സി: CNRB0000717, കനറാ ബാങ്ക്, പഴഞ്ഞി ശാഖ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.