മനാമ: കുട്ടിയെ ഉപദ്രവിച്ച സംഭവത്തിലുൾപ്പെട്ട ആറു പേർ പിടിയിലായതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. 16കാരനായ കുട്ടിയെ ശാരീരിക ഉപദ്രവമേൽപിച്ച സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ് ഏഷ്യൻ വംശജർ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്യാനും കുട്ടിയുടെ ശാരീരിക, മാനസികനില വിലയിരുത്താനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.