മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.റിയാദിൽ നടക്കുന്ന ഗൾഫ്-ചൈന ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സന്നിഹിതനായിരുന്നു. സാമ്പത്തികവും വ്യാപാരവും നിക്ഷേപങ്ങളും ശാസ്ത്രവും ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവ വികാസങ്ങളും പൊതു താൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നുവന്നു. ചൈനയുമായുള്ള അടുത്ത ബന്ധത്തിലും എല്ലാ മേഖലകളിലെയും വിപുലമായ സഹകരണത്തിലും ബഹ്റൈൻ അഭിമാനിക്കുന്നതായി ഹമദ് രാജാവ് പറഞ്ഞു.
ബഹ്റൈൻ-ചൈന ബന്ധം ദൃഢമാക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ താൽപര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.ഹമദ് രാജാവ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തപരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും അനുഭവജ്ഞാനം, വൈദഗ്ധ്യം, നിക്ഷേപ അവസരങ്ങൾ എന്നിവ കൈമാറുന്നതിനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.