മനാമ: കേരളീയ സമാജത്തിൽ ഒാണം-പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കെ.എസ്. ചിത്രയുടെ ഗാനമേളയിൽ മലയാളത്തിലെ മികച്ച ഗാനങ്ങൾ അവതരിപ്പിച്ചു. ‘കേശാദിപാദം തൊഴുന്നേൻ’ എന്ന ഗാനത്തോടെയാണ് ചിത്ര പാടി തുടങ്ങിയത്. ‘പൂവിളി പൂവിളി പൊന്നോണമായി’, ‘ആ നിമിഷത്തിെൻറ’, ‘സുഖമോ ദേവി’, ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’, ‘പുലർകാല സുന്ദര സ്വപ്നത്തിൽ’ തുടങ്ങിയ പാട്ടുകൾ സമാജത്തിലെ നിറഞ്ഞുകവിഞ്ഞ ഹാളിൽ ആസ്വാദകർ കയ്യടിയോടെ ഏറ്റുവാങ്ങി. രൂപ രേവതി, നിഷാദ് തുടങ്ങിയവരും ചിത്രക്കൊപ്പം പാടി. ഒാർകസ്ട്രേഷനും മികവുപുലർത്തി.
കഴിഞ്ഞ ദിവസം നടന്ന പൂക്കള മത്സരത്തിൽ മൊത്തം ഏഴുടീമുകൾ പെങ്കടുത്തു. ഇതിൽ ‘അമ്മാസ് ബഹ്റൈൻ’ ഒന്നാം സ്ഥാനവും സമാജം വനിത വിഭാഗം രണ്ടാം സ്ഥാനവും നേടി. ‘മന്ദാരം ടീം’ ആണ് മൂന്നാമത്. തിരുവാതിരക്കളി മത്സരത്തിൽ സമാജം വനിത വേദി, കണ്ണൂർ അസോസിയേഷൻ, ഒൗവർ ക്ലിക്സ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വടം വലി (സ്ത്രീകളും പുരുഷൻമാരും) മത്സരത്തിൽ സമാജമാണ് ഒന്നാമത്. പുരുഷൻമാരുടെ വിഭാഗത്തിൽ ‘ഫുഡ് സിറ്റി’ ടീമും സ്ത്രീകളുടെ വിഭാഗത്തിൽ കണ്ണൂർ അസോസിയേഷൻ ടീമും രണ്ടാമതെത്തി. പായസ മത്സരത്തിൽ സ്മിത ജിജോ, ഷൈനി വിജീഷ്, സുനിൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.