മൂലധനത്തിന്‍റെ ബാധ്യതകളില്ലാത്ത മാധ്യമമായി സിനിമയെ മാറ്റണം -സജീവ് പാഴൂർ

മ​നാ​മ: മൂ​ല​ധ​ന​ത്തി​ന്റെ ബാ​ധ്യ​ത​ക​ളി​ല്ലാ​തെ ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള മാ​ധ്യ​മ​മാ​ക്കി സി​നി​മ​യെ മാ​റ്റ​ണ​മെ​ന്ന് ദേ​ശീ​യ-​സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഫി​ലിം ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളെ​പോ​ലെ സി​നി​മ ശാ​സ്ത്രീ​യ​മാ​യ ഒ​ര​ടി​ത്ത​റ​യു​ള്ള ക​ലാ​രൂ​പ​മ​ല്ല. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ രം​ഗ​ത്തു​വ​ന്ന, വി​ൽ​പ​ന​ക്കു പ​റ്റി​യ ഒ​രു ക​മ്പോ​ള ഉ​ൽ​പ​ന്ന​മെ​ന്ന നി​ല​യി​ലാ​ണ് സി​നി​മ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മൂ​ല​ധ​ന​മി​റ​ക്കു​ന്ന​വ​ർ​ക്ക് ലാ​ഭം ഉ​റ​പ്പു​കൊ​ടു​ക്കേ​ണ്ട ബാ​ധ്യ​ത സി​നി​മാ​പ്ര​വ​ർ​ത്ത​ർ​ക്കു​ണ്ട്. പൂ​ർ​ണ​മാ​യും ആ​ശ​യ​പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു മാ​ധ്യ​മ​മാ​യി എ​ഴു​ത്തു​കാ​ര​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ​പോ​ലും സാ​ധ്യ​മാ​കാ​തെ വ​രു​ന്നു​ണ്ട്. സ്റ്റേ​റ്റ് സി​നി​മ​ക​ൾ നി​ർ​മി​ച്ച്​ വി​ത​ര​ണം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു മാ​റി​യാ​ൽ ആ ​സ്ഥി​തി​ക്ക് ഏ​റ​ക്കു​റെ മാ​റ്റ​മു​ണ്ടാ​കാം. കേ​ര​ള സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം സ്ത്രീ ​സം​വി​ധാ​യ​ക​രു​ടെ മൂ​ന്നു ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് അ​ത്ത​ര​ത്തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത് പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ നി​ർ​മ്മാ​ല്യം പോ​ലു​ള്ള സി​നി​മ​ക​ളു​ടെ അ​വ​സാ​ന ഭാ​ഗം ഒ​ഴി​വാ​ക്കി മാ​ത്രം കാ​ണി​ക്കാ​ൻ സാ​ധി​ക്കു​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നാം ​എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. അ​ത് ന​മ്മു​ടെ സ​മൂ​ഹം എ​ങ്ങോ​ട്ടാ​ണ് നീ​ങ്ങു​ന്ന​ത് എ​ന്ന​തി​​ന്റെ സൂ​ച​ന​യാ​ണ്. ജാ​തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ന​മ്മു​ടെ സി​നി​മാ​മേ​ഖ​ല​യി​ലും സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട്. ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന് പേ​രി​ടു​ന്ന​തു​പോ​ലും സി​നി​മാ എ​ഴു​ത്തു​കാ​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ത​മി​ഴ് സി​നി​മാ​രം​ഗ​ത്ത്​ സ​മീ​പ​കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന് സ​ദ​സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. പ്ര​തി​ഭ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ൻ.​വി. ലി​വി​ൻ കു​മാ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ ഫി​ലിം ക്ല​ബ് ക​ൺ​വീ​ന​ർ സു​ലേ​ഷ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Cinema should be made a medium free from the liabilities of capital - Sajeev Pazhoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.