മനാമ: പൗരത്വത്തിെൻറ പേരിൽ പൗരൻമാരെ വിഭജിച്ച് നാടുകടത്താനുള്ള ഫാഷിസ്റ്റ് ഭര ണകൂടത്തിനെതിരായ പോരാട്ടങ്ങളിൽ സാംസ്കാരിക രംഗത്ത് കൂടുതൽ പ്രതിരോധങ്ങൾ ഉയർന് നുവരേണ്ടതുണ്ടെന്ന് ബഹ്റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) 11ാമത് എഡിഷൻ സാഹിത്യോത്സവിെൻറ ഭാഗമായാണ് ‘ഫാഷിസ്റ്റ് കാലത്തെ സാംസ്കാരിക പ്രതിരോധങ്ങൾ ‘എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
ഫാഷിസത്തിനെതിരായ പ്രതിരോധങ്ങൾ എല്ലാ കാലത്തും ഉയർന്നുവന്നിട്ടുണ്ടെങ്കിലും അത്തരം പ്രതിരോധങ്ങൾ പോരാട്ടങ്ങളായി പരിവർത്തിപ്പിക്കുന്നതിൽ മുഖ്യധാര പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന് സെമിനാറിൽ സംസാരിച്ച ഇ.എ. സലീം അഭിപ്രായപ്പെട്ടു. ചരിത്രത്തിലുടനീളം ഫാഷിസം സ്വീകരിച്ച ശൈലിയും നയങ്ങളുമാണ് നിലവിലെ ഇന്ത്യൻ ഭരണകൂടം തുടർച്ചയായി പുറത്തെടുത്തുകൊണ്ടിരിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിൽ പുതുതലമുറയുടെ നിറഞ്ഞ സാന്നിധ്യവും സർഗാത്മകതയും പ്രതീക്ഷക്ക് വകനൽകുന്നതാണെന്നും മീഡിയവൺ പ്രതിനിധി സിറാജ് പള്ളിക്കര പറഞ്ഞു. സിനു കക്കട്ടിൽ, അബ്്ദുറഹീം സഖാഫി വരവൂർ, വി.പി.കെ. മുഹമ്മദ്, ബഷീർ മാസ്റ്റർ ക്ലാരി എന്നിവർ പെങ്കടുത്തു. അഡ്വ. ഷബീറലി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.