മനാമ: ഹമദ് ടൗണിന് സമീപം ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേക്കരികിൽ മണൽ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് ഏഷ്യക്കാരന്റെ മൃതശരീരം കണ്ടെത്തി. മെഡിക്കൽ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാടുകൾ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനമിടിച്ചാണ് ശുചീകരണത്തൊഴിലാളിയായ ഇദ്ദേഹം മരിച്ചതെന്ന നിഗമനത്തിലെത്തുകയായിരുന്നു. വാഹനമോടിച്ചിരുന്നയാൾ സംഭവസ്ഥലത്തുനിന്ന് കടന്നതായാണ് വ്യക്തമായത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും വാഹനവും കണ്ടെത്താൻ പൊലീസിന് സാധിച്ചു. പ്രതിയെ നിയമനടപടികൾക്കായി ഏഴുദിവസം റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.