കളറിങ്​ മത്സരം സംഘടിപ്പിച്ചു

മനാമ: എം.ഇ.എസ് എൻജിനീയറിങ്​ കോളജ് അലുമ്​നി അസോസിയേഷൻ ബഹ്റൈൻ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിങ്​ മൽസരം സംഘടിപ്പിച്ചു. കുട്ടികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത്. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റയീസ് റോഷൻ, സാറ ബിൻത് യാസർ, വേദ വിനോദ്​കർ എന്നിവരും സബ്​ജൂനിയർ വിഭാഗത്തിൽ ഹല മർയം, റുക്​സാൻ റോഷൻ, സാറ മർയം തരാസെ എന്നിവരും സീനിയർ വിഭാഗത്തിൽ ഹെസ്സ ഷഹീർ, റിഹാൻ റോഷൻ, അമൽ ഫാത്തിമ സമീർ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളെ അലുമ്​നി അസോസിയേഷൻ പ്രസിഡൻറ്​ ഷിരീബ് പാലിയത്ത്, ആർട്​സ്​ വിഭാഗം കോഓഡിനേറ്റർ യാസർ ബനോത്ത് എന്നിവർ അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.