മനാമ: മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവും ആയിരുന്ന കെ. കരുണാകരനെയും മുൻ എം.പിയും എം.എൽ.എയും ആയിരുന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിനെയും അനുസ്മരിച്ച് ഐ.വൈ.സി.സി നേതൃത്വത്തിൽ യോഗം നടത്തി.
മനാമ എം.സി.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്നു. സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ കരുണാകരനോളം വികസനം കൊണ്ടുവന്ന ഭരണാധികാരി വേറെ ഇല്ലെന്നും പരാജയത്തിന്റെ പടുകുഴിയിൽനിന്നും കോൺഗ്രസിനെ കേരളത്തിൽ പിടിച്ചുയർത്തിക്കൊണ്ടുവന്ന നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഗോശ്രീ വികസന പദ്ധതികളും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും അടക്കം എണ്ണിയാൽ ഒടുങ്ങാത്ത വികസനങ്ങളാണ് കേരളത്തിനായി അദ്ദേഹം സംഭാവന ചെയ്തത് എന്നും അനിൽ കുമാർ പറഞ്ഞു.
നിലപാടുകൊണ്ടും ആദർശം കൊണ്ടും എന്നും ശ്രദ്ധേയനായിരുന്നു പി. തോമസ് എന്നും അധികാര രാഷ്ട്രീയത്തിനുവേണ്ടി നിലപാടിൽ വെള്ളം ചേർക്കുന്ന ആൾ ആയിരുന്നില്ല അദ്ദേഹം -ചാരിറ്റി വിങ് കൺവീനർ അനസ് റഹിം അഭിപ്രായപെട്ടു. അബ്ദുൽ മൻഷീർ, ജോൺസൺ ജോസഫ്, ടി.എ. അൻസാർ, ജിതിൻ പരിയാരം എന്നിവർ സംസാരിച്ചു. ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.