ദാറുൽ ഈമാൻ കേരള വിഭാഗം മനാമ മദ്റസ ഹാളിൽ നടത്തിയ അനുസ്‌മരണ യോഗത്തിൽ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി സംസാരിക്കുന്നു


ജലാലുദ്ദീൻ അൻസ്വർ ഉമരി അനുസ്മരണം

മനാമ: ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ അൻസ്വർ ഉമരിയുടെ വേർപാട് പണ്ഡിത ലോകത്തിന് വലിയ നഷ്ടമാണെന്ന് അനുസ്‌മരണ യോഗം വിലയിരുത്തി.

ദാറുൽ ഈമാൻ കേരള വിഭാഗം മനാമ മദ്റസ ഹാളിൽ നടത്തിയ അനുസ്‌മരണ യോഗത്തിൽ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു.

എ. അഹ്മദ് റഫീഖ്, സി. ഖാലിദ്, ജലീൽ അബ്ദുല്ല, എം.എം. സുബൈർ, പി. മൊയ്തു, മജീദ് തണൽ, അജ്മൽ ശറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും ജമാൽ നദ്‌വി ഇരിങ്ങൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Commemoration of Jalaluddin Answar Umari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.