മനാമ: ബി.എഫ്.സി-കെ.സി.എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ-2023ന് തിരിതെളിഞ്ഞു. കെ.സി.എ വി.കെ.എൽ ഹാളിൽ നടന്ന ചടങ്ങിൽ മെംബർ ഓഫ് പാർലമെൻറ് ഹസ്സൻ ഈദ് ബുഖാമാസ് ഉദ്ഘാടനം നിർവഹിച്ചു. ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ന്യൂ മില്ലനിയം പ്രിൻസിപ്പൽ അരുൺകുമാർ ശർമ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സജി ജേക്കബ്, ന്യൂ ഹോറിസൺ പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ടാലന്റ് സ്കാൻ-2023 ചെയർമാൻ റോയ് സി. ആന്റണി കുട്ടികളെ അഭിസംബോധന ചെയ്തു. വൈസ് ചെയർമാൻമാരായ വർഗീസ് ജോസഫ്, ലിയോ ജോസഫ് എന്നിവർ ടാലന്റ് സ്കാൻ മത്സരങ്ങളെക്കുറിച്ച് സംസാരിച്ചു. ടാലൻറ് സ്കാൻ-2023ന്റെ ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 67 അധ്യാപകരെ ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 900ത്തിലധികം കുട്ടികൾ മത്സരാർഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.