മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടുപയോഗിച്ച് 2000ത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാമിനു നൽകിയ വിവരാവകാശ മറുപടിയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെ തുടർന്ന് നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് എത്താൻ പ്രയാസം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടുപയോഗിച്ചു അർഹതപ്പെട്ടവരെ നാട്ടിൽ എത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിരുന്നതായി ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഈ ഹരജി ഒരു നിവേദനം ആയി പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നിർദേശവും നൽകിയിരുന്നു. പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യ നിയമ സഹായവും സൗജന്യ വിമാന ടിക്കറ്റും മറ്റും നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു പദ്ധതിയാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.