1. ഒരു നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ നഷ്ടപരിഹാരം നൽകണ്ടേ ആവശ്യമില്ല. ഇത് അന്യായമായി പിരിച്ചുവിട്ടതായി കോടതി കണക്കാക്കുകയാണെങ്കിൽ ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണം. 2. മൂന്നു മാസം കഴിഞ്ഞ് അനിശ്ചിത കാലത്തേക്കുള്ള കരാർ റദ്ദ് ചെയ്യുകയാണെങ്കിൽ തൊഴിലുടമ തൊഴിലാളിക്ക് ജോലി ചെയ്ത ഓരോ മാസത്തിനും രണ്ടു ദിവസത്തെ ശമ്പളം വീതം കണക്കാക്കി കുറഞ്ഞത് ഒരു മാസത്തെ ശമ്പളവും കൂടിയത് 12 മാസത്തെ ശമ്പളവും നഷ്ടപരിഹാരമായി നൽകണം. അതായത്, രണ്ട് വർഷം തൊഴിൽ ചെയ്ത തൊഴിലാളിക്ക് 48 ദിവസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണം.
കരാർ റദ്ദ് ചെയ്തത് തക്കതായ കാരണമില്ലാതെയാണെന്ന് കോടതി തീരുമാനിച്ചാലാണ് നഷ്ടപരിഹാരം നൽകുന്നത്.
3. നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ റദ്ദ് ചെയ്യുകയാണെങ്കിൽ കരാറിൽ ബാക്കിയുള്ള കാലാവധിക്കുള്ള ശമ്പളം നൽകണം. അതായത്, ഒരു വർഷത്തേക്കുള്ള തൊഴിൽ കരാർ ആറുമാസം കഴിഞ്ഞ് തക്കതായ കാരണമില്ലാതെ റദ്ദാക്കുകയാണെങ്കിൽ ബാക്കി ആറുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണം. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ കുറഞ്ഞ നഷ്ടപരിഹാരത്തിന് ധാരണയുണ്ടാക്കാവുന്നതാണ്. പക്ഷേ, ഇത് മൂന്നു മാസത്തെ ശമ്പളത്തിൽ കുറയാൻ പാടില്ല. ഈ വ്യവസ്ഥ നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ റദ്ദ് ചെയ്യുന്നതിന് മാത്രമുള്ള വ്യവസ്ഥയാണ്. അനിശ്ചിത കാലത്തേക്കുള്ള കരാറിന് ബാധകമല്ല.
രണ്ടു രീതിയിലുള്ള തൊഴിൽ കരാറും റദ്ദാക്കിയാൽ അത് അന്യായമായി തൊഴിലിൽനിന്ന് പിരിച്ചുവിട്ടതായി കോടതി തീരുമാനിക്കുകയാണെങ്കിൽ കൂടുതൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. അത് മുകളിൽ പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരത്തിനൊപ്പം അധികമായി 50 ശതമാനം കൂടിയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.