തൊഴിൽ കരാർ എങ്ങനെ റദ്ദ് ചെയ്യാം, അതിന് സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
സാധാരണ രണ്ട് വിധത്തിലുള്ള കരാറുകളുണ്ട്. ഒന്ന് ഒരു നിശ്ചിത കാലത്തേക്ക് അല്ലെങ്കിൽ ഒരു നിശ്ചിത ജോലി ചെയ്യാനുള്ള കരാർ. രണ്ടാമേത്തത് കാലാവധി ഒന്നുമില്ലാതെയുള്ള കരാർ. അതായത്, കരാർ തുടങ്ങി അത് നിയമപ്രകാരം റദ്ദ് ചെയ്യുന്നതുവരെ അനിശ്ചിത കാലാവധിയുള്ള തൊഴിൽ കരാറാണ് ഇത്.
ഒരു നിശ്ചിത കാലാവധിയുള്ള അഥവ ഒരു നിശ്ചിത ജോലി ചെയ്യാനുള്ള തൊഴിൽ കരാർ അതിെൻറ കാലാവധി അല്ലെങ്കിൽ ആ ജോലി കഴിയുേമ്പാൾ ഒരു നടപടിക്രമവുമില്ലാതെ അവസാനിക്കും. അത് റദ്ദ് ചെയ്യേണ്ട കാര്യമില്ല. ഇൗ രീതിയിലുള്ള തൊഴിൽ കരാർ കാലാവധി കഴിയുേമ്പാൾ രണ്ടുപേരുടെയും സമ്മതത്തോടെ പുതുക്കാവുന്നതാണ്.
നിശ്ചിത കാലത്തേക്കുള്ള തൊഴിൽ കരാർ താഴെ പറയുന്ന സാഹചര്യങ്ങളിൽ അനിശ്ചിത കാലത്തേക്കുള്ള കരാറായി മാറും.
1. അഞ്ചു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള കരാർ.
2. ആദ്യത്തെ കാലാവധിയും പുതുക്കിയ കാലാവധികളും കൂടെ അഞ്ചു വർഷത്തിൽ കൂടുതലാവുകയാണെങ്കിൽ
3. നിശ്ചിത കാലാവധിയുള്ള തൊഴിലിൽ കരാർ കാലാവധി കഴിഞ്ഞും തുടരുകയാണെങ്കിൽ.
4. പ്രത്യേക ജോലിക്കുള്ള കരാർ അഞ്ചു വർഷത്തിൽ കൂടുകയാണെങ്കിൽ
5. പ്രത്യേക ജോലിക്കുള്ള കരാർ കഴിഞ്ഞ് അത് പുതുക്കി കാലാവധി അഞ്ചു വർഷത്തിൽ കൂടുതലാണെങ്കിൽ
6. നിശ്ചിത ജോലിക്കുള്ള കരാർ കഴിഞ്ഞും കരാർ പുതുക്കാതെ തുടരുകയാണെങ്കിൽ.
അനിശ്ചിത കാലാവധിയുള്ള തൊഴിൽ കരാർ 30 ദിവസത്തെ നോട്ടീസ് നൽകി അവസാനിപ്പിക്കാം. നോട്ടീസ് സമയത്ത് തൊഴിൽ കരാറിലുള്ള വ്യവസ്ഥകൾ പാലിക്കണം. കരാർ അവസാനിപ്പിക്കാൻ കൂടുതൽ നോട്ടീസ് സമയം നൽകണമെന്ന് കരാറിൽ വ്യവസ്ഥ ചെയ്യാൻ സാധിക്കും.
നോട്ടീസ് നൽകാതെയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ കരാർ റദ്ദ് ചെയ്യുന്ന വ്യക്തി മറ്റേയാൾക്ക് നഷ്ടപരിഹാരം നൽകണം.
നോട്ടീസ് സമയത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. തൊഴിലുടമയാണ് നോട്ടീസ് നൽകുന്നതെങ്കിൽ തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ എട്ട് മണിക്കൂർ അവധി ശമ്പളത്തോടെ എടുക്കാൻ അവകാശമുണ്ട്. വേറെ തൊഴിൽ നോക്കുന്നതിനാണിത്.
രേഖാമൂലമുള്ള നോട്ടീസ് നൽകുേമ്പാൾ കിട്ടിയെന്നുള്ള രസീത് വാങ്ങണം. നോട്ടീസ് രജിസ്ട്രേഡായി അയക്കുേമ്പാൾ അക്നോളജ്മെൻറ് വെക്കണം.
നോട്ടീസ് സ്വീകരിക്കാതിരുന്നാൽ അത് നൽകാൻ ശ്രമിച്ചുവെന്ന് ഏതെങ്കിലും രീതിയിൽ തെളിയിക്കാൻ സാധിക്കണം. രണ്ടു സാക്ഷികളുടെ മുമ്പാകെ കൊടുത്ത് അവരുടെ ഒപ്പ് വാങ്ങിയാലും മതി. നോട്ടീസ് സമയം തുടങ്ങുന്നത് അത് കൈപ്പറ്റുന്ന ദിവസമാണ്.
തൊഴിലാളിയുടെ അവധി സമയത്ത് തൊഴിൽ കരാർ റദ്ദ് ചെയ്യാൻ പാടില്ല. അവധി സമയത്താണ് നോട്ടീസ് കൊടുക്കുന്നതെങ്കിൽ നോട്ടീസ് സമയം തുടങ്ങുന്നത് അവധി കഴിയുന്ന ദിവസം മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.