മനാമ: അവധിക്ക് നാട്ടിൽ പോയ ബഹ്റൈൻ പ്രവാസി ബബീഷ് കുമാറിന്റെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അനുശോചിച്ചു. വയറുവേദന മൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും പാൻക്രിയാസ് സംബന്ധിച്ചുള്ള ചികിത്സയിലിരിക്കെ പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ 14 വർഷമായി ബഹ്റൈനിൽ സ്വന്തം നിലയിൽ പ്ലംബിങ് ഇലക്ട്രിക്കൽ ജോലികളും മെയിന്റനൻസ് ജോലികളും ചെയ്തുവരുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്. സംസ്കാരം തിങ്കളാഴ്ച 11 നു വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അമൃത. മക്കൾ: ഭഗത് ബബീഷ് (മൂന്ന് വയസ്സ്), നിഹാരിക ബബീഷ് (ഒരു വയസ്സ്). ബഹ്റൈനിലെ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബബീഷ്. പ്രതിഭ ഈസ്റ്റ് റിഫ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും കലാവിഭാഗം സെക്രട്ടറിയുമായിരുന്നു.
ബബീഷിന്റെ കുടുംബത്തിൻെറ വേദനയിൽ പങ്കുചേരുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.