മനാമ: പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യവേദി അനുശോചിച്ചു. നാലു പതിറ്റാണ്ടു കാലമായി അദ്ദേഹം ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ ആസ്വദിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഗൃഹീത ശബ്ദത്തിൽ നിരവധി ഗസലുകളാണ് ഇന്നും അനശ്വരമായി സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്നത്. ബഹ്റൈനിൽ നിരവധി തവണ പരിപാടികൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ‘ചിട്ടീ ആയീ ഹേ’ എന്ന മനോഹര ഗാനം പ്രവാസികൾക്ക് ഇന്നും വികാരമാണ്. ഗസൽ രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒരുപോലെ ശോഭിച്ചുനിന്ന പ്രതിഭയായിരുന്നു അദ്ദേഹമെന്നും ഫ്രൻഡ്സ് സർഗവേദി വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന ഏവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രൻഡ്സ് കലാസാഹിത്യ വേദി ഇറക്കിയ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.