മനാമ കെ.എം.സി.സി ബഹ്​റൈൻ ഓഡിറ്റോറിയത്തിൽ നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടിയുള്ള മയ്യിത്തു നമസ്കാരം

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചനം

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ്

മ​നാ​മ: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്നെ ത​ല​മു​തി​ർ​ന്ന നേ​താ​വാ​യ അ​ദ്ദേ​ഹം ജാ​തി​യു​ടെ​യും മ​ത​ത്തി​​ന്റെ​യും രാ​ഷ്ട്ര​ത്തി​​ന്റെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​തീ​ത​മാ​യി മാ​നു​ഷി​ക​ബ​ന്ധ​ങ്ങ​ൾ​ക്കും മ​ത​മൈ​ത്രി​ക്കും വി​ല ക​ൽ​പി​ച്ചി​രു​ന്നു​വെ​ന്നും അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ്​ എ​ബ്ര​ഹാം സാ​മു​വ​ലി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ഡ​ബ്ല്യൂ.​എം.​സി മി​ഡി​ലീ​സ്റ്റ് പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ രാ​ധാ​കൃ​ഷ്ണ​ൻ തെ​രു​വ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രേം​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഹ​രീ​ഷ് നാ​യ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ജോ ബേ​ബി, ജൈ​സ​ണ്‍, വി​നോ​ദ് നാ​രാ​യ​ണ​ന്‍, വി​ന​യ​ച​ന്ദ്ര​ന്‍, ഗ​ണേ​ഷ് ന​മ്പൂ​തി​രി, എ​ബി തോ​മ​സ്, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വേ​ർ​പാ​ട് മ​തേ​ത​ര​കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന്​ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​സ്ഥാ​നം വ​ഹി​ച്ച ആ​ത്മീ​യ ആ​ചാ​ര്യ​നും പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യ​വു​മാ​യി​രു​ന്നു

അ​ദ്ദേ​ഹ​മെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ണി താ​മ​ര​ശ്ശേ​രി, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, സ​ലീം ചി​ങ്ങ​പു​രം, മ​നോ​ജ് മ​യ്യ​ന്നൂ​ർ, ശ്രീ​ജി​ത്ത് കു​റി​ഞ്ഞാ​ലി​യോ​ട്, ര​മേ​ഷ് പ​യ്യോ​ളി, രാ​ജീ​വ് തു​റ​യൂ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഐ.​വൈ.​സി.​സി

മ​നാ​മ: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും സ​മൂ​ഹ​ന​ന്മ​ക്കും മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​മാ​യി ജീ​വി​തം മാ​റ്റി​വെ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​ഡി.​എ​ഫി​​ന്റെ ക​രു​ത്തും ഊ​ർ​ജ​വു​മാ​യി​രു​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗം ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി

മ​നാ​മ: മു​സ്​​ലിം ലീ​ഗ് കേ​ര​ള​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ൽ ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.ദീ​ർ​ഘ​കാ​ലം മു​സ്​​ലിം ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​ൽ നേ​തൃ​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന ത​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന കു​ടും​ബ​ത്തി​​ന്റെ​യും മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മൊ​യ്‌​തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​സിം മ​ല​മ്മ​ൽ, ട്ര​ഷ​റ​ർ പി.​വി. സി​റാ​ജ് വ​ട​ക​ര എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ

മ​നാ​മ: ആ​യി​ര​ങ്ങ​ള്‍ക്ക് ആ​ശാ​കേ​ന്ദ്ര​വും സ​ഹോ​ദ​ര​സം​ഘ​ട​നാ നേ​താ​ക്ക​ളോ​ട് ഏ​റെ സൗ​ഹൃ​ദ​ത്തോ​ടെ വ​ര്‍ത്തി​ച്ച ജ്ഞാ​ന​ധ​ന്യ​നും കേ​ര​ള​ത്തി​നാ​കെ ആ​ത്മീ​യ​പ്ര​ഭ പ​ര​ത്തി​യ ക​ര്‍മ​യോ​ഗി​യു​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് കേ​ര​ള​സം​സ്ഥാ​ന സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​​ന്റെ പ്ര​വാ​സി പോ​ഷ​ക​ഘ​ട​ക​മാ​യ ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Condolences on the demise of Hyder Ali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.