മനാമ: അറബ് സാമൂഹിക ക്ഷേമ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. യു.എ.ഇ സാമൂഹിക ക്ഷേമ മന്ത്രിയും ഇപ്പോഴത്തെ സമിതിയുടെ ചെയര്‍മാനുമായ ഹിസ്സ ബിന്ത് ഈസ ബൂ ഹമീദിെൻറ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ബഹ്റൈനെ പ്രതിനിധാനം ചെയ്ത് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ സംബന്ധിച്ചു.
ബഹ്റൈെൻറ 49ാം ദേശീയ ദിനമാഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പുരോഗതിയും വളര്‍ച്ചയും നേടി മുന്നോട്ട് കുതിക്കാന്‍ ബഹ്റൈന്‍ സാധിക്കട്ടെയെന്ന് സമിതി ആശംസിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈെൻറ അനുഭവ സമ്പത്ത് മന്ത്രി ഹുമൈദാന്‍ വിശദീകരിച്ചു. ബഹ്റൈൻ നടത്തിയ പ്രവർത്തനങ്ങളെ അംഗരാഷ്ട്രങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് മൂലം പ്രയാസമനുഭവിച്ച സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചതും ആരോഗ്യ സേവനം നല്കാന് കഴിഞ്ഞതും നേട്ടമാണെന്ന് വിലയിരുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അറബ് രാഷ്ട്രങ്ങളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. സാമൂഹികവും മനുഷ്യസേവനപരവുമായ വിഷയങ്ങളില്‍ സാധ്യമായ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതായി വിവിധ രാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കോവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രങ്ങളില്‍ ഏറ്റുവുമധികം പ്രയാസമനുഭവിച്ച വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കാന്‍ സാധിച്ചതും നേട്ടമായി വിലയിരുത്തി. അറബ് രാഷ്ട്രങ്ങളിലെ ദാരിദ്യം തുടച്ചുനീക്കാനും സുസ്ഥിര വികസനം 2030 ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിയെടുക്കാനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
അംഗവൈകല്യമുള്ളവരുടെയും പ്രായമായവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ സഹായം ലഭ്യമാക്കാനും നിര്‍ദേശമുയര്‍ന്നു. സുസ്ഥിര വികസനം 2030മായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ ബഹ്റൈനില്‍ നടക്കുന്നതായി ഹുമൈദാന്‍ വ്യക്തമാക്കി.കുട്ടികളെയും പ്രായമായവരെയും പ്രത്യേക പരിചരണം ആവശ്യമുള്ളവരെയും സംരക്ഷിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രത്യേക പരിഗണന നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.