മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ബഹ്റൈനിൽനിന്ന് 140 വിദ്യാർഥികൾ പങ്കെടുത്തു. ആദ്യ റൗണ്ട് മത്സരത്തിൽ 48 വിദ്യാർഥികൾ ഉന്നത മാർക്ക് വാങ്ങി രണ്ടാം റൗണ്ട് മത്സരത്തിന് അർഹത നേടി. ജൂനിയർ, സീനിയർ വിഭാഗത്തിൽ അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിരുന്നു മത്സരം. സീനിയർ വിഭാഗത്തിൽ ബഹ്റൈനിൽ നിന്ന് ഹെൽമി ആഷിക്, ഹെന്ന ഖദീജ, മുഹമ്മദ് ഇർഫാൻ നൗഫൽ എന്നിവരും ജൂനിയർ വിഭാഗത്തിൽ ആല അബ്ദുൽ നാസർ, ഹെമ്രാ സൈനബ്, ഉസൈർ ബിൻ ഇസ്മായിൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.