മനാമ: ഓർത്തഡോക്സ് സഭാ തലവൻ ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചിച്ചു.
ഗ്ലോബൽ ചെയർമാൻ ഇബ്രാഹീം ഹാജി, പ്രസിഡൻറ് ഗോപാല പിള്ളൈ, വൈസ് പ്രസിഡൻറ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് ആരാമങ്കുടി, പി.സി. മാത്യു, ജോർജ് കാക്കനാട്ട്, ജോളി തടത്തിൽ, മിഡിലീസ്റ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ ചെയർമാൻ ബാബു കുഞ്ഞിരാമൻ, പ്രസിഡൻറ് എബ്രഹാം സാമുവൽ, സെക്രട്ടറി പ്രേംജിത്ത്, ദിലീഷ്, പോൾ സെബാസ്റ്റ്യൻ, ഷെമിലി പി. ജോൺ, ആഷ്ലി, ദീപ ജയചന്ദ്രൻ, ഹരീഷ് നായർ, ബൈജു, രാജീവ് വെള്ളിക്കോത്ത്, അബി തോമസ്, ബിനു പാപ്പച്ചൻ, സതീഷ്, ലിജിൻ എന്നിവർ അനുശോചനം അറിയിച്ചു.
പാവപ്പെട്ടവരുടെ അർബുദ ചികിത്സക്കായുള്ള പരുമല കാൻസർ സെൻററിലെ സ്നേഹ സ്പർശം പദ്ധതിപോലെയുള്ള സേവനപ്രവർത്തനങ്ങളിലെ അദ്ദേഹത്തിെൻറ വേറിട്ട പ്രവർത്തനങ്ങളെ ഡബ്ല്യൂ.എം.സി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.