‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ ക​ൺ​വെ​ൻ​ഷ​ൻ

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ്- ബി.​ജെ.​പി ഡീ​ൽ -എ​ൽ.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്, പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു. യോ​ഗ​ത്തി​ൽ ഒ​ന്നാ​ണ് കേ​ര​ളം കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​നു മ​ണ്ണി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭ അം​ഗം സി.​വി. നാ​രാ​യ​ണ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ടി​ന്റെ സം​സ്കാ​ര​വും ഭാ​ഷ​യും ജ​നാ​ധി​പ​ത്യ​വും ത​ക​ർ​ത്ത് ക​ട​ന്നു​പോ​കു​ന്ന ഒ​രു ഭീ​തി​ദ കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്നും വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഒ​രു രാ​ജ്യ​ത്തെ ഏ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന മ​ർ​മ​പ്ര​ധാ​ന​മാ​യ ഘ​ട​ക​ത്തെ പോ​ലും ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ ത​ത്ത്വ​സം​ഹി​ത​യെ പോ​ലും ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് ആ​ർ.​എ​സ്.​എ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കേ​ന്ദ്രം ഭ​രി​ക്കു​ന്ന എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ എ​ന്നാ​ണ് യു.​ഡി.​എ​ഫ് മു​റ​വി​ളി കൂ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ബേ​പ്പൂ​ർ, വ​ട​ക​ര മോ​ഡ​ലു​ക​ൾ കേ​ര​ള​ത്തി​ൽ പ​ര​സ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത് ആ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്. ച​രി​ത്ര​ത്തെ നി​ഷേ​ധി​ക്കു​ന്ന പെ​രും നു​ണ​ക​ളി​ൽ ആ​റാ​ടു​ക​യാ​ണ് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ.

2021ൽ ​പി​ണ​റാ​യി ഗ​വ​ൺ​മെ​ന്‍റ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടു​കൂ​ടി കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും എ​ടു​ത്ത ഒ​രു ദൃ​ഢ​പ്ര​തി​ജ്ഞ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​റി​നെ ഒ​രു​ത​ര​ത്തി​ലും ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത് എ​ന്ന​താ​ണ്.

അ​തി​നാ​യി ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ​പോ​ലും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത വി​ധം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള​ട​ക്കം ആ​വു​ന്ന എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും കേ​ര​ള സ​ർ​ക്കാ​റി​ന്റെ മേ​ൽ പ്ര​തി​പ​ക്ഷ​മാ​യ യു.​ഡി.​എ​ഫി​ന്റെ മൗ​നാ​നു​വാ​ദ​ത്തോ​ടു​കൂ​ടി കേ​ന്ദ്ര ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ൽ ന​ട​ത്തി​യ ഡീ​ൽ മ​ന​സ്സി​ലാ​ക്കി​യി​ട്ടാ​ണ് ഡോ.​പി.​സ​രി​ൻ കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് വ​ന്ന​തെ​ന്നും സി.​വി. നാ​രാ​യ​ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സു​ഹൈ​ൽ.​എ.​കെ-​ന​വ​കേ​ര​ള, എ.​വി അ​ശോ​ക​ൻ -ബ​ഹ്റൈ​ൻ പ്ര​തി​ഭ, ഫൈ​സ​ൽ എ​ഫ്.​എം.- എ​ൻ.​സി.​പി, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ടി. സ​ലിം ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Congress-BJP deal is happening in Kerala-LDF convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.