മനാമ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം സർക്കാർ തള്ളി. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് നിർദിഷ്ട നിയമം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇത് അവതരിപ്പിച്ച എം.പി മാർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നിലവിലുള്ള നിയമം ഈ പ്രശ്നത്തെ അഭിസംബോധനം ചെയ്യുന്നതിനാൽ ബിൽ അനാവശ്യമാണെന്നും ബിൽ ഭരണഘടനാപരമായ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. റോഡുകളിലെ വിദേശ ഡ്രൈവർമാരുടെ എണ്ണം പരിമിതപ്പെടുത്തി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് ഇതിലൂടെ എം.പിമാർ നിർദേശിച്ചത്.
നിലവിലുള്ള ട്രാഫിക് നിയമം, അനുസരിച്ച് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ ബാധകമാണ്. നിർദിഷ്ട നിയമം ഭരണഘടനക്കും പൗര-രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.