ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പ​ര​സ്യ​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ 18 മു​ത​ൽ അ​നു​മ​തി വേ​ണം

മ​നാ​മ: റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്ക് ഇ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (RERA). മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ലാ​നു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് ഒ​ക്ടോ​ബ​ർ 18 മു​ത​ൽ നി​രോ​ധി​ക്കും. റി​യ​ൽ എ​സ്റ്റേ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി അ​തോ​റി​റ്റി പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യ​റാ​ക്കി​യി​ട്ടു​ണ്ട്.

ലൈ​സ​ൻ​സു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഈ ​നി​യ​മം അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. സു​താ​ര്യ​ത നി​ല​നി​ർ​ത്തു​ക​യും അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി തെ​റ്റി​ദ്ധാ​ര​ണ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​നു​മാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​തെ​ന്നും ‘റെ​റ’​യു​ടെ (RERA) അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​മ്പ് വ​സ്തു​വി​ന്റെ​യോ, കെ​ട്ടി​ട​ത്തി​ന്റെ​യോ ഉ​ട​മ​യു​ടെ സ​മ്മ​തം നേ​ടി​യി​രി​ക്ക​ണം. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും പ​ര​സ്യ​ത്തി​ലു​ണ്ടാ​ക​രു​ത്. പ​ര​സ്യ​ത്തി​ന്റെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്ക​ണം.

ല​ക്ഷ്യം കൈ​വ​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ​ര​സ്യം അ​പ്ഡേ​റ്റ് ചെ​യ്യു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്യ​ണം. എ​ല്ലാ പ​ര​സ്യ​ങ്ങ​ളി​ലും ‘റെ​റ’ ന​ൽ​കു​ന്ന ക്യു.​ആ​ർ (QR) കോ​ഡ്, ലൈ​സ​ൻ​സി​ങ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​ര​സ്യം ഉ​ട​മ​യി​ൽ നി​ന്ന് നേ​രി​ട്ടാ​ണെ​ങ്കി​ൽ, ഇ​ത് വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്ക​ണം.

പ്രോ​പ്പ​ർ​ട്ടി​യെ തെ​റ്റാ​യി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മാ​റ്റം​വ​രു​ത്തി​യ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ലാ​നു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.  

Tags:    
News Summary - Controls in the real estate sector in Bahrain- Advertisements need approval from October 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.