മ​ലേ​ഷ്യ​ൻ സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം ഇ​ബ്‌​നി സു​ൽ​ത്താ​ൻ ഇ​സ്‌​ക​ന്ദ​റി​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

മലേഷ്യൻ സുൽത്താന്റെ കിരീടധാരണം; ഹമദ് രാജാവ് പങ്കെടുത്തു

മ​നാ​മ: മ​ലേ​ഷ്യ​ൻ സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം ഇ​ബ്‌​നി സു​ൽ​ത്താ​ൻ ഇ​സ്‌​ക​ന്ദ​റി​ന്റെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ​ങ്കെ​ടു​ത്തു. ക്വാ​ലാ​ലം​പൂ​രി​ലെ ഇ​സ്താ​ന നെ​ഗാ​ര​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹി​മി​ന്റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഹ​മ​ദ് രാ​ജാ​വ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

ഇ​സ്താ​ന നെ​ഗാ​ര​യി​ലെ ബ​ലാ​യി റോ​ങ് സെ​റി ഹാ​ളി​ലെ​ത്തി​യ ഹ​മ​ദ് രാ​ജാ​വി​നെ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം സ്വാ​ഗ​തം ചെ​യ്തു. സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം ഇ​ബ്‌​നി സു​ൽ​ത്താ​ൻ ഇ​സ്‌​ക​ന്ദ​ർ, ഹ​മ​ദ് രാ​ജാ​വി​നെ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു. മ​ലേ​ഷ്യ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൂ​ടു​ത​ൽ സാ​ധ്യ​മാ​ക​ട്ടെ എ​ന്ന് ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു.

ബ​ഹ്‌​റൈ​നും മ​ലേ​ഷ്യ​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ച​രി​ത്ര​ബ​ന്ധ​ത്തെ അ​നു​സ്മ​രി​ച്ച രാ​ജാ​വ് പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ​തും ദീ​ർ​ഘ​കാ​ല​വു​മാ​യ ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് സ്നേ​ഹം അ​റി​യി​ച്ചു​കൊ​ണ്ട്, കി​രീ​ട​ധാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം ഹ​മ​ദ് രാ​ജാ​വി​ന് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ-​മ​ലേ​ഷ്യ​ൻ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ജാ​വി​ന്റെ ശ്ര​മ​ങ്ങ​ളെ സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹിം അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ഗ്യ​വും ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ശ്വ​ര്യ​വും സു​ൽ​ത്താ​ൻ ആ​ശം​സി​ച്ചു.

Tags:    
News Summary - Coronation of Malaysian Sultan- King Hamad attended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.