രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ബഹ്റൈനും ഈജിപ്തും തമ്മിൽ സഹകരണക്കരാറുകളിൽ ഒപ്പുവെച്ചു

മനാമ: ബഹ്റൈനും ഈജിപ്തും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ബഹ്റൈൻ സന്ദർശിച്ച ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസിയും തമ്മിൽ നടന്ന ചർച്ചയെത്തുടർന്നാണ് വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്.

വ്യാപാരം, സാമ്പത്തികം, വൈജ്ഞാനികം, സാങ്കേതികവിദ്യ മേഖലകളിൽ സഹകരിക്കുന്നതിനാണ് ധാരണ. സീസിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വളർച്ചക്ക് കാരണമായതായി ഹമദ് രാജാവ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനും ചർച്ചകൾ നടന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. ചർച്ചകൾക്കുശേഷം സംയുക്ത വാർത്തസമ്മേളനവും നടന്നു.

വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറുകളിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഈജിപ്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയും ഒപ്പുവെച്ചു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അബ്ദുൽ ഫത്താഹ് അൽസീസി ഹമദ് രാജാവിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

Tags:    
News Summary - Cooperation agreements signed between Bahrain and Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.