മനാമ: ബഹ്റൈൻ പോളിടെക്നിക്കും ചൈനീസ് സർവകലാശാലകളും തമ്മിലുള്ള അക്കാദമികമായും സാങ്കേതികമായുമുള്ള സഹകരണം വിപുലമാക്കാൻ ധാരണയായി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രിയും ബഹ്റൈൻ പോളിടെക്നിക് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ വെയ്ൽ ബിൻ നാസർ ആൽ മുബാറക്കും ബഹ്റൈനിലേക്ക് പുതുതായി നിയമിതനായ ചൈനീസ് അംബാസഡർ നി രുചിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ചാവിഷയമായത്.
പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധങ്ങൾ ശക്തമായത് അഭിനന്ദനാർഹമാണെന്നും പറഞ്ഞു.
കൃഷി, മത്സ്യബന്ധന വികസനം, മത്സ്യകൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചും ഇരുവരും ചർച്ചചെയ്തു. ഈ മേഖലകളിലെ ചൈനീസ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. കാർഷിക, സമുദ്രവിഭവ മേഖലകളിൽ സാങ്കേതിക സഹകരണം നൽകാനുള്ള ചൈനയുടെ സന്നദ്ധത അംബാസഡർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.