മനാമ: കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് യു.എ.ഇയിൽവെച്ച് യു.എൻ സംഘടിപ്പിക്കുന്ന 28ാമത് ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനിൽ ബഹ്റൈൻ പങ്കാളിയായി. ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യംചെയ്യും.
ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോട്ടുവന്ന യു.എ.ഇക്ക് ബഹ്റൈൻ നന്ദി അറിയിച്ചു. കാലാവസ്ഥ മാറ്റത്തെ കുറിച്ച് ബഹ്റൈൻ പദ്ധതിയുടെ ബ്ലൂപ്രിന്റ് കഴിഞ്ഞ ദിവസം ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നവീന ഊർജ പദ്ധതികൾക്കായി 750 ദശലക്ഷം ഡോളറിന്റെ സാങ്കേതിക വിദ്യാ ഫണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ‘സഫ’ എന്ന പേരിൽ കാർബൺ ബഹിർഗമന ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വളന്റിയർ ടീമിന് പ്രത്യേക വേദി രൂപവത്കരിക്കുകയും ചെയ്യും. പാരിസ്ഥിതിക സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള പദ്ധതികളും എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.