കിരീടം നേടിയ കെ.എൻ.ബി.എ.യു.എ.ഇ ടീം
മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ജി.സി.സി കപ്പ് ചാമ്പ്യൻഷിപ് നാടൻ പന്തുകളി മത്സരം " പവിഴോത്സവം - 2024" ന്റെ ഫൈനൽ മത്സരത്തിൽ കെ.കെ.എൻ.ബി.എഫ്. കുവൈത്തിനെ പരാജയപ്പെടുത്തി കെ.എൻ.ബി.എ., യു.എ.ഇ. ജി.സി.സി ചാമ്പ്യന്മാരായി. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് അനീഷ് ഗൗരിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള നേറ്റിവ് ബാൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്. കരോട്ട്കുന്നേൽ നിർവഹിച്ചു. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം.പി മുഖ്യാഥിതിയായിരുന്നു.
കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രമുഖ നാടൻ പന്തുകളി താരം കമ്പംമേട് ടീമിന്റെ ബിജോമോൻ സ്കറിയ, ഒ.ഐ.സി.സി മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, സാറാ പെസ്റ്റ് കൺട്രോൾ മാനേജർ വർഗീസ് മാലം, ലാൽ കെയേഴ്സ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരായി കുവൈത്ത് ടീമിന്റെ ജിത്തുവിനെയും ബി.കെ.എൻ.ബി. എഫിന്റെ ആന്റോയെയും, ഖത്തർ ടീമിന്റെ സൂരജിനെയും, യു.എ.ഇ ടീമിലെ അനന്തുവിനെയും, യു.എ.ഇയുടെ അലനേയും, കുവൈത്തിന്റെ ജോയലിനെയും ഫൈനലിലെ മികച്ച കളിക്കാരനായി യു.എ.ഇ.യുടെ ഗോകുലിനെയും തെരഞ്ഞെടുത്തു.
ബി.കെ.എൻ.ബി.എഫ് സെക്രട്ടറി നിഖിൽ കെ തോമസ് സ്വാഗതം ആശംസിച്ചു.ടൂർണമെന്റ് കമ്മിറ്റി കൺവീനർ റോബി കാലായിൽ കൃതജ്ഞത അർപ്പിച്ചു.
സമാപന സമ്മേളനത്തിനുശേഷം സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.