ചൈ​ന​യി​ല്‍നി​ന്നെ​ത്തി​യ ബ​ഹ്റൈ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

മ​നാ​മ: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു​പി​ടി​ച്ച വൂ​ഹാ​ന്‍ പ്ര​വി​ശ്യ​യി​ല്‍നി​ന്ന​ത്തെി​യ ബ​ ഹ്റൈ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ ച്ചു. ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രു വി​ദ്യാ​ര്‍ഥി​യെ മാ​റ്റി​പ്പാ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ സ​മി​തി​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ശോ​ധി​ക്കു​ക​യും മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സ​ല്‍മാ​നി​യ ഹോ​സ്​​പി​റ്റ​ലി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ ഒ​രു വി​ദ്യാ​ര്‍ഥി​നി നി​ല​വി​ലു​ണ്ട്. 14 ദി​വ​സ​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​ക്കാ​ന്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പ്ര​കാ​രം ബാ​ക്കി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​ച്ച​ശേ​ഷം വി​ദ്യാ​ര്‍ഥി​നി​യെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കും. നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍പ്പി​ക്കു​ക​യെ​ന്ന​ത് ലോ​ക​ത്തൊ​ട്ടു​ക്കും സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ഇ​തി​ല്‍ അ​നാ​വ​ശ്യ​മാ​യ ഭീ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യം ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് മു​ക്ത​മാ​ണെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൂ​ഹാ​നി​ല്‍ നി​ന്നെ​ത്തി​യ വി​ദ്യാ​ര്‍ഥി​നി ജോ​ര്‍ഡ​നി​ല്‍ ഒ​രാ​ഴ്ച ഐ​സ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ബ​ഹ്റൈ​നി​െ​ല​ത്തി​യ വി​ദ്യാ​ര്‍ഥി​നി​യെ സ​ല്‍മാ​നി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​ച്ചി​രി​ക്കു​ക​യാ​ണ്. 40 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ​യാ​യി ബ​ഹ്റൈ​നി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള​ത്.
ഇ​വ​രി​ല്‍ ആ​ര്‍ക്കും ത​ന്നെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - corona-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.