ചൈനയില്‍നിന്നെത്തിയ ബഹ്റൈന്‍ വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍
text_fieldsമനാമ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വൂഹാന്‍ പ്രവിശ്യയില്നിന്നത്തെിയ ബ ഹ്റൈന്‍ വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയി ച്ചു. ചൈനയില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ഥിയെ മാറ്റിപ്പാര്പ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ നിര്‍ദേശ പ്രകാരം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ വിഷയത്തില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സല്‍മാനിയ ഹോസ്പിറ്റലിലെ ഐസലേഷന്‍ വാര്‍ഡില്‍ ഒരു വിദ്യാര്‍ഥിനി നിലവിലുണ്ട്. 14 ദിവസമാണ് നിരീക്ഷണത്തില്‍ വെക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രകാരം ബാക്കിയുള്ള ദിവസങ്ങള്‍ കൂടി നിരീക്ഷണത്തില്‍ വെച്ചശേഷം വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് അയക്കും. നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയെന്നത് ലോകത്തൊട്ടുക്കും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടിയാണെന്നും ഇതില്‍ അനാവശ്യമായ ഭീതിയുടെ ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
രാജ്യം ഇതുവരെ കൊറോണ വൈറസ് മുക്തമാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വൂഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിനി ജോര്‍ഡനില്‍ ഒരാഴ്ച ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീട് ബഹ്റൈനിെലത്തിയ വിദ്യാര്‍ഥിനിയെ സല്‍മാനിയ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്കുശേഷം നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. 40 പേരുടെ സാമ്പിളുകളാണ് ഇതുവരെയായി ബഹ്റൈനില്‍ പരിശോധിച്ചിട്ടുള്ളത്.
ഇവരില്‍ ആര്‍ക്കും തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.