മനാമ: ഹൈപ്പർമാർക്കറ്റുകളിലും മറ്റും ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചതായി വ്യജപ്രചാരണം. ബഹ്റൈനിലെ ചില പ്രമുഖ സ്ഥാപനങ്ങൾക്കെതിരെയാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ സ്ഥാപന ഉടമകൾ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് പലകുറി അറിയിച്ചിട്ടുണ്ട്. ഇതൊന്നും വിലവെക്കാതെയാണ് ചില ആളുകൾ വ്യാജ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.